24.1 C
Kottayam
Sunday, June 7, 2026

ഏകദിന റാങ്കിംഗ്: ടീം ഇന്ത്യയ്ക്ക് തിരിച്ചടി, പാകിസ്ഥാനും പിന്നില്‍; ലോട്ടറിയടിച്ച് അഫ്‌ഗാനിസ്ഥാന്‍

Must read

ദുബായ്: വാര്‍ഷിക ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റ് ടീം. മെയ് 2020 മുതല്‍ മെയ് 2022 വരെയുള്ള മത്സരങ്ങള്‍ പരിഗണിച്ചാണ് വാര്‍ഷിക റാങ്കിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ടീം ഇന്ത്യയെ മറികടന്ന് പാകിസ്ഥാന്‍ രണ്ടാംസ്ഥാനത്തേക്ക് ചേക്കേറിയതാണ് റാങ്കിംഗിലെ മറ്റൊരു പ്രത്യേകത. 

118 റേറ്റിംഗ് പോയിന്‍റുകളുമായാണ് ഓസ്ട്രേലിയ തലപ്പത്ത് നില്‍ക്കുന്നത്. രണ്ട് പോയിന്‍റ് പിന്നിലായി പാകിസ്ഥാന്‍(116) രണ്ടാമത് നില്‍ക്കുന്നു. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ 4-0ന്‍റെ ലീഡ് നേടിയതോടെ പാകിസ്ഥാന്‍ കഴിഞ്ഞ ആഴ്‌ച ഏകദിന റാങ്കിംഗില്‍ തലപ്പത്ത് എത്തിയിരുന്നു. എന്നാല്‍ അവസാന മത്സരം തോറ്റതോടെ ഓസീസ് വീണ്ടും തലപ്പത്തേക്ക് തിരിച്ചെത്തുകയായിരുന്നു.

5-0ന് പരമ്പര ജയിച്ചിരുന്നെങ്കില്‍ വാര്‍ഷിക റാങ്കിംഗില്‍ പാകിസ്ഥാന് ഒന്നാമത് തുടരാമായിരുന്നു. പാകിസ്ഥാനോട് ഒരു റേറ്റിംഗ് പോയിന്‍റ് കുറവുള്ള ടീം ഇന്ത്യ(115) മൂന്നാംസ്ഥാനത്ത് നില്‍ക്കുന്നു. 104 റേറ്റിംഗ് പോയിന്‍റുമായി ന്യൂസിലന്‍ഡ് നാലും 101 റേറ്റിംഗ് പോയിന്‍റുള്ള ഇംഗ്ലണ്ട് അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. തൊട്ടുപിന്നിലുള്ള ദക്ഷിണാഫ്രിക്കയ്‌ക്കും ഇത്രതന്നെ പോയിന്‍റാണുള്ളത്.

97 റേറ്റിംഗ് പോയിന്‍റോടെ ബംഗ്ലാദേശ് ഏഴാം സ്ഥാനത്ത് നില്‍ക്കുന്നു. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളെ മറികടന്ന് അഫ്‌ഗാനിസ്ഥാന്‍ എട്ടാം സ്ഥാനത്ത് എത്തിയതും പുതുക്കിയ വാര്‍ഷിക റാങ്കിംഗില്‍ ശ്രദ്ധേയമാണ്. റാങ്കിംഗില്‍ ആദ്യ എട്ടിലുള്ള ടീമുകള്‍ ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടും.

- Advertisement -

ഈ മാസാദ്യം പ്രഖ്യാപിച്ച ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഇന്ത്യയോട് ഓസീസ് കൈവിട്ടിരുന്നു. ഒന്നാമതുള്ള ഇന്ത്യക്ക് 121 ഉം രണ്ടാംസ്ഥാനക്കാരായ ഓസ്‌ട്രേലിയക്ക് 116 ഉം റേറ്റിംഗ് പോയിന്‍റാണുള്ളത്. 114 റേറ്റിംഗ് പോയിന്‍റുമായി ഇംഗ്ലണ്ട് മൂന്നും 104 റേറ്റിംഗ് പോയിന്‍റുമായി ദക്ഷിണാഫ്രിക്ക നാലും 100 റേറ്റിംഗ് പോയിന്‍റുമായി ന്യൂസിലന്‍ഡ് അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ടെസ്റ്റിന് പുറമെ ട്വന്‍റി 20യിലും ഇന്ത്യയാണ് തലപ്പത്ത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week