24.5 C
Kottayam
Friday, June 5, 2026

എൻഡിഎ സ്ഥാനാർത്ഥി ടി.പി സിന്ധുമോളുടെ വാഹനത്തിന് നേരെ കല്ലേറ്

Must read

പെരുമ്പാവൂർ: പെരുമ്പാവൂരിലെ എൻഡിഎ സ്ഥാനാർത്ഥി ടി.പി സിന്ധുമോളെ അപായപ്പെടുത്താൻ ശ്രമം. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി മടങ്ങവേ ആളൊഴിഞ്ഞ ഭാഗത്ത് വാഹനത്തിന് നേരെ കല്ലെറിയുകയും മറ്റൊരു വാഹനത്തിൽ വന്ന് അക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. രാത്രി പത്ത് മണിയോടെ വെങ്ങോല പഞ്ചായത്തിലെ തുരുത്തിപ്പിള്ളിയിൽ വെച്ചാണ് സംഭവം.

പോളിംഗ് സ്റ്റേഷനുകൾക്ക് സമീപം ബൂത്ത് കെട്ടുന്നത് ഉൾപ്പെടെയുളള കാര്യങ്ങൾ പ്രവർത്തകരുമായി ചർച്ച ചെയ്തു മടങ്ങുകയായിരുന്നു സിന്ധുമോൾ. വാഹനത്തിൽ ഭർത്താവും പാർട്ടി പ്രവർത്തകരും ഉണ്ടായിരുന്നു. തുരുത്തിപ്പിള്ളിയിൽ ഒരു വശത്ത് പാടം നിറഞ്ഞ ഭാഗത്ത് എത്തിയപ്പോൾ വലിയ ശബ്ദം കേട്ടു. വാഹനത്തിൽ എന്തോ പതിച്ചതായി തോന്നി. ഒപ്പമുണ്ടായിരുന്നവർ അത് പരിശോധിക്കാൻ വേണ്ടി പുറത്തിറങ്ങിയപ്പോഴാണ് ലൈറ്റുകൾ ഓഫ് ചെയ്ത് അമിതവേഗത്തിൽ എത്തിയ ഒരു കാർ സിന്ധുമോൾ സഞ്ചരിച്ച വാഹനത്തിൽ ഉരസി കടന്നുപോയത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സിന്ധുമോൾ ആശുപത്രിയിൽ ചികിത്സ തേടി. അക്രമം നടന്ന ഭാഗത്ത് തെരുവു വിളക്കുകളും ഉണ്ടായിരുന്നില്ല. മുൻകൂട്ടി ആസൂത്രണം ചെയ്ത് ആരോ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് സിന്ധുമോൾ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week