രണ്ടാം ഭാര്യ ആദ്യ ഭാര്യയിലുള്ള 14 വയസുള്ള മകനെ കൈകൊണ്ട് തല്ലി; ഭാര്യയ്‌ക്കെതിരേ പോലീസിനെക്കൊണ്ട് കേസെടുപ്പിച്ച് ഭര്‍ത്താവ്

കുമരകം:14 വയസുള്ള മകനെ കൈകൊണ്ട് തല്ലിയതിനു ഭാര്യക്കെതിരേ നിര്‍ബന്ധിച്ച് പോലീസിനെ കൊണ്ട് കേസെടുപ്പിച്ചു ഭര്‍ത്താവ്. കുമരകത്താണ് സംഭവം. ഗൃഹനാഥനും രണ്ടാം ഭാര്യയും ആദ്യ ഭാര്യയിലുണ്ടായ മകനും രണ്ടാം ഭാര്യയിലുണ്ടായ മക്കളുമായാണ് താമസം.

ആദ്യ ഭാര്യയുടെ മകനെ രണ്ടാനമ്മയായ നിലവിലെ ഭാര്യ തല്ലിയതിന് കേസ് എടുക്കണം എന്ന ആവശ്യവുമായാണ് ഭര്‍ത്താവ് കുമരകം പോലീസിനെ സമീപിച്ചത്. കുടുംബ വിഷയമായതിനാല്‍ കേസെടുക്കാതെ ഒത്തുതീര്‍പ്പിലാക്കാമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. എന്നാല്‍ പോലീസ് കേസെടുത്തില്ലെങ്കില്‍ ചൈല്‍ഡ് ലൈനില്‍ പോകുമെന്നുള്ള നിലപാട് ഭര്‍ത്താവ് എടുത്തതോടെ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പരാതിക്കാരനായ ഭര്‍ത്താവും കുറ്റം ആരോപിക്കപ്പെട്ട ഭാര്യയും രണ്ടു വീതം വിവാഹം ചെയ്തവരാണ്. ഇപ്പോള്‍ കൂടെയുള്ള രണ്ടാം ഭാര്യക്കെതിരേ ഭര്‍ത്താവിന്റെ പരാതി കുടുംബ പ്രശ്ത്തില്‍ നിന്നുള്ളതാകാം എന്ന നിഗമനത്തിലാണ് പോലീസും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News