എറണാകുളം തൃക്കാക്കര രണ്ട് വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര പീഡനം, കുരുന്നു ജീവൻ വെൻ്റിലേറ്ററിൽ

കൊച്ചി:എറണാകുളം തൃക്കാക്കര തെങ്ങോട് രണ്ട് വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂര പീഡനം.
കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്.

ആശുപത്രിയില്‍ എത്തിച്ച ഉടന്‍ പീഡിയാട്രിക് വെന്റിലേറ്ററിലേക്ക് കുട്ടിയെ മാറ്റേണ്ടി വന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മയും അമ്മൂമ്മയും ചേര്‍ന്നാണ് കുഞ്ഞിനെ ഇന്ന് വെളുപ്പിനെയോടെ ആശുപത്രിയില്‍ എത്തിച്ചത്.

തലയോട്ടി ഉള്‍പ്പെടെ പൊട്ടിയ കുഞ്ഞിന്റെ പരിക്കില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പരിക്ക് എങ്ങനെ ഉണ്ടായതാണെന്ന് പൊലീസ് ചോദിച്ചപ്പോള്‍ അമ്മയും അമ്മൂമ്മയും പരസ്പര വിരുദ്ധ മൊഴികള്‍ നല്‍കിയതോടെയാണ് രണ്ടാനച്ഛന്റെ പീഡനം പുറത്ത് വന്നത്.

കുഞ്ഞിന് ഹൈപ്പര്‍ ആക്ടീവ് സ്വഭാവമുണ്ടെന്നും കളിക്കുന്നതിനിടെ വീണതാണെന്നും അമ്മയും രണ്ടാനച്ഛന്‍ മര്‍ദ്ദിച്ചുവെന്ന് അമ്മൂമ്മയും മൊഴി നല്‍കി. ഒരു ദിവസം കൊണ്ട് ഉണ്ടായ പരിക്കല്ലെന്നും ഏതാനു ദിവസങ്ങളായി പീഡനം തുടര്‍ന്നിരിക്കാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News