KeralaNews

ഉണ്ണിയേശുവിനെ യൗസേപ്പിന്റെ കൈകളില്‍ ഏല്‍പ്പിച്ച് മറിയം ഉറങ്ങുന്നു! ലിംഗസമത്വം വിളിച്ചുപറയുന്ന ശില്പവുമായി സെന്റ്‌മേരീസ് പള്ളി

തൃശൂര്‍: പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളിയുടെ തിരുകുടുംബ ശില്പമാന് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ലിംഗസമത്വം വിളിച്ചോതുന്ന ശില്പമാണ് പള്ളി അധികാരികള്‍ സ്ഥാപിച്ചത്. മറിയം കിടന്നുറങ്ങുന്നു, തൊട്ടടുത്ത് ഉണ്ണിയേശുവിനെ കൈകളിലേന്തി ഇരിക്കുന്ന യൗസേപ്പ് ആണ് ശില്‍പ്പത്തില്‍ ഉള്ളത്. ‘ഉണ്ണിയേശുവിനെ കൈകളിലേന്തി മറിയവും, തൊട്ടടുത്ത് നില്‍ക്കുന്ന യൗസേപ്പും’ എന്ന സ്ഥിര സങ്കല്പത്തെയാണ് ഇവിടെ മാറ്റി കുറിച്ചിരിക്കുന്നത്.

തൃശ്ശൂര്‍ പെരിങ്ങോട്ടുകര സെയ്ന്റ്മേരീസ് പള്ളിയിലെ പിതൃസംഘത്തിന്റെ നേതൃത്തിലാണ് വ്യത്യസ്തമായ ഈ തിരുകുടുംബശില്പമൊരുക്കിയത്. ഫ്രാന്‍സീസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ച യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ ഭാഗമായാണ് ശില്പം നിര്‍മ്മിച്ചത്. മുല്ലശ്ശേരി സ്വദേശിയായ കെ.കെ. ജോര്‍ജാണ് കോണ്‍ക്രീറ്റില്‍ ശില്പം നിര്‍മ്മിച്ചത്.

ലിംഗസമത്വത്തെപ്പറ്റിയും മക്കളെ വളര്‍ത്തുന്നതിലെ പങ്കാളിത്ത ഉത്തരവാദിത്വത്തെപ്പറ്റിയും ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഈ ശില്പത്തിന് പ്രസക്തിയുണ്ടെന്ന് പള്ളി വികാരി ടോണി വാഴപ്പിള്ളി പറഞ്ഞു. കുഞ്ഞുങ്ങളെ വളര്‍ത്തല്‍ അമ്മയില്‍മാത്രം നിക്ഷിപ്തമായതാണെന്ന ചിന്തയില്‍നിന്നുമാറി കൂട്ടുത്തരവാദിത്വമാണെന്ന ബോധം സൃഷ്ടിക്കാന്‍ ശില്പം ഉതകുമെന്ന് പ്രതീക്ഷിക്കുന്നതായി പിതൃസംഘം ഭാരവാഹികള്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button