കാണാതായ നാലുവയസുകാരനെ അയല്‍വാസിയുടെ അലമാരയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

നാഗര്‍കോവില്‍: കാണാതായ നാലുവയസ്സുകാരനെ അയല്‍വാസിയുടെ അലമാരയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പാറശ്ശാലക്ക് അടുത്ത് നാഗര്‍കോവിലിലാണ് സംഭവം. കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ ജോണ്‍ റിച്ചാര്‍ഡ്-സഹായസില്‍ജ ദമ്പതികളുടെ മകന്‍ ജോഗന്‍ റിഷി ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

വീടിന് പുറത്തു കളിച്ചുക്കൊണ്ടിരുന്ന നാലു വയസ്സുകാരന്‍ ജോഗന്‍ റിഷിയെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കാണാതാകുന്നത്ത്. ബന്ധുക്കളുള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ കുട്ടിയെ തിരക്കിയെങ്കിലും കണ്ടെത്താനാവാത്തതിനെത്തുടര്‍ന്നാണ് അമ്മ സഹായ സില്‍ജ അടുത്തുള്ള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

എന്നാല്‍ ഇതിനിടെയാണ് സമീപവാസിയായ ഫാത്തിമ എന്ന സ്ത്രീയ്‌ക്കെതിരെ സംശയം ഉയരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ കൂട്ടമായി എത്തിയ ശേഷം ഇവരുടെ വീട്ടില്‍ പരിശോധിച്ചപ്പോഴാണ് അലമാരിയില്‍ വായ് മൂടിക്കെട്ടിയ നിലയില്‍ കാണാതായ കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News