24.2 C
Kottayam
Sunday, June 7, 2026

നൃത്തം ചെയ്തതിന് പ്രതിശ്രുത വരന്‍ കരണത്തടിച്ചു; അടുത്തദിവസം യുവതി മറ്റൊരാളെ വിവാഹം കഴിച്ചു

Must read

ചെന്നൈ: വിവാഹത്തലേന്ന് നടന്ന സല്‍ക്കാരച്ചടങ്ങില്‍ സംഘടിപ്പിച്ച ഡി.ജെ പാര്‍ട്ടിയില്‍ നൃത്തം ചെയ്തതിന് കരണത്തടിച്ച പ്രതിശ്രുത വരനെ ഉപേക്ഷിച്ച് അടുത്ത ദിവസം യുവതി ബന്ധുവായ യുവാവിനെ വിവാഹം കഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും പോലീസില്‍ പരാതി നല്‍കി. കടലൂര്‍ ജില്ലയിലെ പന്‍രുട്ടിയിലാണ് കേസിനാസ്പദ സംഭവം നടന്നത്.

ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലെ എന്‍ജിനീയറായ പെരിയക്കാട്ടുപാളയം സ്വദേശിയായ യുവാവും പന്‍രുട്ടി സ്വദേശിനിയായ യുവതിയും തമ്മിലെ വിവാഹമാണ് അപ്രതീക്ഷിത സംഭവത്തോടെ അലസിപ്പിരിഞ്ഞത്. പന്‍രുട്ടിയില്‍ വിവാഹ സല്‍ക്കാരവും അടുത്ത ദിവസം രാവിലെ കടമ്പുലിയൂരില്‍ താലികെട്ടും നടത്താനാണ് ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നത്.

വിവാഹ സല്‍ക്കാരച്ചടങ്ങിനോടനുബന്ധിച്ച് നടന്ന ഡി.ജെ പാര്‍ട്ടിയില്‍ ബന്ധുവായ യുവാവ് വധുവിന്റെ തോളില്‍ കൈയിട്ട് നൃത്തം ചെയ്തതാണ് പ്രതിശ്രുത വരനെ കുപിതനാക്കിയത്. പ്രകോപിതനായ വരന്‍ പരസ്യമായി വധുവിന്റെ കരണത്തടിക്കുകയായിരുന്നു. ഇതോടെ വധു- വരന്‍മാരുടെ വീട്ടുകാര്‍ തമ്മില്‍ വാക്തര്‍ക്കവും ബഹളവും അരങ്ങേറി.

തുടര്‍ന്ന് അടുത്തദിവസം രാവിലെ വധുവിന്റെ വീട്ടുകാര്‍ അകന്ന ബന്ധുവായ യുവാവിനെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. വിവാഹത്തിന് ഏഴ് ലക്ഷം രൂപ ചെലവഴിച്ചതായും നഷ്ടപരിഹാരം ആവശ്യപ്പെട്ട് വരന്റെ കുടുംബാംഗങ്ങള്‍ പന്‍രുട്ടി പോലീസില്‍ പരാതി നല്‍കി. വധുവിന്റെ കരണത്തടിച്ച യുവാവിനെതിരെയും പോലീസില്‍ പരാതിയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week