26 C
Kottayam
Saturday, June 6, 2026

സം​സ്​ഥാ​ന ബ​ജ​റ്റ്​ ഇന്ന്, ജനപ്രിയ- ക്ഷേമ പദ്ധതികൾക്ക് സാധ്യത

Must read

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ സം​സ്​ഥാ​ന ബ​ജ​റ്റ്​ ഇന്ന് രാ​വി​ലെ ഒ​മ്പ​തി​ന്​ മ​ന്ത്രി ഡോ. ​തോ​മ​സ്​ ​ഐ​സ​ക്​ അ​വ​ത​രി​പ്പി​ക്കും. പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര​ത​ന്നെ പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ൽ നി​ര​വ​ധി ഇ​ള​വു​ക​ൾ ന​ൽ​കു​മെ​ന്നാ​ണ്​ വി​വ​രം. അ​തേ​സ​മ​യം, പെ​ൻ​ഷ​ൻ പ്രാ​യം വ​ർ​ധി​പ്പി​ക്കി​​െല്ല​ന്നും ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്ന്​ ക​ര​ക​യ​റാ​നു​ള്ള പ​ദ്ധ​തി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി ഡോ. ​തോ​മ​സ്​ ​ഐ​സ​ക്​ സൂ​ചി​പ്പി​ച്ചു. രാ​വി​ലെ ഒ​മ്പ​തു​ മു​ത​ൽ ബ​ജ​റ്റ്​ അ​വ​ത​ര​ണം ആ​രം​ഭി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ​ക​ണ്ട്​ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഏ​റെ​യു​ള്ള ബ​ജ​റ്റാ​കും അ​വ​ത​രി​പ്പി​ക്കു​ക. ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കും തൊ​ഴി​ൽ സൃ​ഷ്​​ടി​ക്കും ഉൗ​ന്ന​ൽ വ​രും. പു​തി​യ നി​കു​തി​ക​ൾ അ​ധി​കം ഉ​ണ്ടാ​കി​ല്ല. എ​ന്നാ​ൽ, പ്ര​ള​യ സെ​സ്​ ഒ​ഴി​വാ​ക്കി​യേ​ക്കും. ഇ​തു​ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​റ​യാ​ൻ ഇ​ട​യാ​ക്കും. ഇ​ട​ക്കാ​ല ബ​ജ​റ്റ​ല്ല, സ​മ്പൂ​ർ​ണ ബ​ജ​റ്റാ​കും ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ക്കു​ക.

ക്ഷേ​മ പെ​ൻ​ഷ​ൻ വ​ർ​ധ​ന വ​രും. കാ​ർ​ഷി​ക​വി​ള​ക​ളു​ടെ താ​ങ്ങു​വി​ല വ​ർ​ധ​ന, റ​ബ​ർ​ സ​ബ്​​സി​ഡി വ​ർ​ധ​ന, വീ​ട്ട​മ്മ​മാ​ർ​ക്ക്​ വ​രു​മാ​ന വ​ർ​ധ​ന​ക്ക്​ നി​ർ​ദേ​ശം എ​ന്നി​വ വ​രും. ശ​മ്പ​ള​ക​മീ​ഷ​ൻ ശി​പാ​ർ​ശ ന​ട​പ്പാ​ക്കു​ന്ന പ്ര​ഖ്യാ​പ​ന​വും വ​രും. ജീ​വ​ന​ക്കാ​രു​ടെ ഡി.​എ. കു​ടി​ശ്ശി​ക ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ചും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. കി​ഫ്​​ബി​യി​ൽ​നി​ന്ന്​ ഇ​ക്കു​റി കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ഉ​ണ്ടാ​കി​ല്ല. കോ​വി​ഡ്​ പ്ര​തി​സ​ന്ധി അ​തി​ജീ​വി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week