കാഞ്ഞങ്ങാട്: വലയില്‍ കുടുങ്ങിയ മത്സ്യത്തെ കണ്ട് മത്സ്യ തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്ന് ഞെട്ടി.മൂന്ന് കിലോ തൂക്കം, ഒന്നരയടിയോളം നീളം, മുള്ളന്‍ പന്നിയുടെ മുള്ളു പോലെ ശരീരമാസകലം കൂര്‍ത്ത മുള്ളുകള്‍, അതിലും കൂര്‍ത്ത പല്ലുകള്‍ എന്നിവയാണ് വലയില്‍ കുടുങ്ങിയ മീനിന്റെ ശരീര ഘടന. ഇതുപോലൊരു മത്സ്യത്തെ തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. പുഞ്ചാവി കടപ്പുറത്ത് നിന്നു മീന്‍ പിടിക്കാന്‍ പോയതായിരുന്നു മത്സ്യ തൊഴിലാളികളായ സുരേന്ദ്രന്‍, വേണു, ഉദയന്‍ എന്നിവര്‍. ഇവിടെ നിന്നാണ് മീന്‍ കുടുങ്ങിയത്. മീനിന്റെ വായിലിട്ടു കൊടുത്ത സാധനങ്ങള്‍ നിമിഷങ്ങള്‍ക്കകം ഇതു കടിച്ചു മുറിച്ചു കളഞ്ഞു. ഭക്ഷ്യയോഗ്യമാണോയെന്ന് അറിയാത്തതിനാല്‍ മീനിനെ കടലിലേക്ക് തിരികെ വിട്ടെന്ന് ഇവര്‍ പറയുന്നു