വെയില്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ, മനോരോഗമാണോ ഉണ്ടായതെന്ന് അറിയില്ല,തെറ്റുപറ്റിയിട്ടില്ലെന്നാവര്‍ത്തിച്ച് ഷെയിന്‍ നിഗം

തിരുവനന്തപുരം : വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്റെ നിലപാടിലുറച്ചു നിന്ന് ഷെയ്ന്‍. വിവാദത്തില്‍ തനിക്കു തെറ്റ് പറ്റിയിട്ടില്ലെന്ന് ഷെയ്ന്‍ നിഗം. തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അമ്മ സംഘടന പിന്തുണയ്ക്കും എന്നു തന്നെയാണ് പ്രതീക്ഷയെന്നും ഷെയ്ന്‍ പറഞ്ഞു.

മുടി മുറിച്ചു പ്രതിഷേധിച്ചത് എന്റെ രീതിയാണ്. നാട്ടില്‍ വേറെന്തൊക്കെ പ്രതിഷേധങ്ങള്‍ നടക്കുന്നു.സിനിമയ്ക്കായി നീതി പുലര്‍ത്തിയില്ലെന്ന് പറയരുത്, ആ സിനിമ ഇറങ്ങി കഴിഞ്ഞ് നിങ്ങള്‍ പറയൂ, ഞാന്‍ എന്ത് നീതിയാണ് പുലര്‍ത്താത്തതെന്ന്. ഈ സംഭവത്തില്‍ നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ, മനോരോഗമാണോ ഉണ്ടായതെന്ന് അറിയില്ല.

ഒത്തുതീര്‍പ്പുകള്‍ക്കു വിളിക്കും, അവിടെ ചെന്ന് ഇരിക്കും. അവര്‍ ഇരുന്ന് റേഡിയോ പോലെ പറയും. നമ്മുടെ ഭാഗങ്ങളൊന്നും കേള്‍ക്കില്ല. അവര്‍ പറഞ്ഞതെല്ലാം നമ്മള്‍ കേട്ട് അനുസരിക്കണം. കേട്ട് അനുസരിക്കുമ്പോഴോ, അവര്‍ പ്രസ്മീറ്റ് വിളിച്ച് ഖേദം അറിയിക്കും. ഖേദം അറിയിച്ചാലും ഇതൊന്നുമല്ല സെറ്റില്‍ നടക്കുന്നത്. ഇത്തവണ നിര്‍മാതാവല്ല എന്നെ ബുദ്ധിമുട്ടിച്ചത്, ആ പടത്തിന്റെ ക്യാമറാമാനും സംവിധായകനുമാണ്. അതിനൊക്കെ എനിക്ക് തെളിവുമുണ്ട്. ഇതൊക്കെ എവിടെ വന്നുപറയുവാനും ഞാന്‍ തയ്യാറാണ്.’-ഷെയ്ന്‍ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News