23.7 C
Kottayam
Sunday, June 14, 2026

മണിപ്പൂരിൽ സൈന്യം കണ്ടെത്തിയ ആയുധശേഖരത്തിനൊപ്പം സ്റ്റാർലിങ്ക് ഉപകരണവും? പ്രതികരണവുമായി ഇലോണ്‍ മസ്‌ക്

Must read

ഇംഫാൽ: സംഘർഷം തുടരുന്നതിനിടെ മണിപ്പൂരിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്ത് സുരക്ഷാ സേന. സ്നൈപ്പർ റൈഫിളുകൾ, പിസ്റ്റളുകൾ, ​ഗ്രനേഡുകൾ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. സംഭവത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ഏവരുടേയും ശ്രദ്ധപതിഞ്ഞത് ആയുധങ്ങളിലേക്കായിരുന്നില്ല, പകരം കൂട്ടത്തിലുള്ള മറ്റൊന്നിലേക്കായിരുന്നു. ഇലോൺ മസ്കിന്റെ സ്റ്റാര്‍ലിങ്കിന്റേത് എന്ന് സംശയിക്കപ്പെടുന്ന ഒരു ഉപകരണമായിരുന്നു ഇത്.

ഈ മാസം 13-ന് ഈസ്റ്റ് ഇംഫാലിൽ ഇന്ത്യൻ സൈന്യവും ആസാം റൈഫിൾസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ ഉൾപ്പെടെയുള്ളവ കണ്ടെത്തിയത്. ചുരാചന്ദ്പുർ, ചന്ദേൽ, ഇംഫാൽ ഈസ്റ്റ്, കാ​ഗ്പോക്പി എന്നിവിടങ്ങളിൽനിന്നുള്ള മണിപ്പൂർ പോലീസും തിരച്ചിലിന് സഹായിച്ചു. തിരച്ചിലിൽ കണ്ടെത്തിയ വസ്തുക്കൾ ദിമാപുർ ആസ്ഥാനമായ സ്പിയർ കോർപ്സ് സംഘം എക്സിലൂടെ പുറത്തുവിട്ടു. ഈ ചിത്രങ്ങളിലൊന്നിലാണ് ആയുധങ്ങൾക്കൊപ്പം സ്റ്റാർലിങ്ക് ലോ​ഗോയോടുകൂടിയ ഇന്റർനെറ്റ് ഉപകരണവും ഉള്ളത്.

- Advertisement -

നിലവിൽ മണിപ്പൂരിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ട അവസ്ഥയാണുള്ളത്. ഈ സാഹചര്യം നിലനിൽക്കേയാണ് ഇത്തരമൊരു ഉപകരണം സൈന്യം കണ്ടെത്തിയിരിക്കുന്നത്.

- Advertisement -

അതേസമയം ഇത് യഥാർത്ഥ സ്റ്റാർ ലിങ്ക് ഉപകരണമാണോ എന്ന് ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് സ്റ്റാർലിങ്കിനില്ല എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. നിരവധി പേരാണ് സ്റ്റാർലിങ്ക് ഉടമ ഇലോൺ മസ്കിനെ ടാ​ഗ് ചെയ്തുകൊണ്ട് എക്സിലൂടെ ഈ ചിത്രങ്ങൾ പങ്കുവെച്ചത്. സ്റ്റാർലിങ്ക് ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു.

- Advertisement -

എന്നാൽ ഇക്കാര്യം നിഷേധിച്ചുകൊണ്ട് പിന്നീട് സാക്ഷാൽ മസ്ക് തന്നെ രം​ഗത്തെത്തി. ഇന്ത്യക്ക് മേലേയുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബീം ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ മ്യാൻമർ അതിർത്തിയിൽനിന്നോ ബം​ഗ്ലാദേശ് അതിർത്തിയിൽനിന്നോ കടത്തിക്കൊണ്ടുവന്നതാകാം ഈ ഉപകരണമെന്നും ചർച്ചകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുവതിയെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊന്ന ശേഷം മാവിൽ കെട്ടിത്തൂക്കി; അറസ്റ്റിലായ പ്രതിയെ കണ്ട് ഞെട്ടി നാട്ടുകാര്‍

ബഗഹ: ബിഹാറിലെ ബഗഹയിൽ കുടുംബവഴക്കിനെത്തുടർന്ന് കാടത്തം നിറഞ്ഞ ക്രൂരത. 25 വയസ്സുകാരിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം മാവിൻ കൊമ്പിൽ കെട്ടിത്തൂക്കിയ ഭർത്താവ് ഒടുവിൽ...

‘ആ മുഴയാണ് ഇപ്പോൾ കാൻസറായി മാറിയത്, രോഗം മൂന്നാം സ്റ്റേജിൽ’; അർബുദ വാർത്ത സ്ഥിരീകരിച്ച് രേണു സുധി

കൊച്ചി: ബിഗ് ബോസ് മുൻതാരവും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്തകൾ വാസ്തവമാണെന്ന് വ്യക്തമായി. തനിക്ക് കാൻസർ...

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം ജൂലൈ 9-ന്; മൂന്ന് നഗരങ്ങളിലായി മൂന്ന് ദിവസം നീളുന്ന വിലാപയാത്ര

ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ഖബറടക്ക ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് റിപ്പോർട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്സ് ടിവി...

തൃശ്ശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ, സംസ്ഥാനത്ത് രോഗബാധിതർ 132 ആയി

തൃശ്ശൂര്‍: കേരളത്തിൽ വിവിധ ജില്ലകളിൽ ആശങ്ക പരത്തിക്കൊണ്ട് ഷിഗെല്ല (Shigella) രോഗബാധ തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ രണ്ട് കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. നാല് വയസ്സുള്ള പെണ്‍കുട്ടിയും ഏഴ്...

പോലീസ് സ്റ്റേഷനുള്ളിൽ മദ്യസൽക്കാരം; ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ, കമ്മീഷണറുടെ നിർദ്ദേശപ്രകാരം മിന്നൽ പരിശോധന

തൃശ്ശൂര്‍: പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് സ്റ്റേഷനുള്ളില്‍ നിയമം കാക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ പരസ്യമായി മദ്യസല്‍ക്കാരം നടത്തിയ സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്നംകുളം എസിപി നടത്തിയ വിശദമായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ...

Popular this week