24.9 C
Kottayam
Saturday, June 6, 2026

ഭാഷ യുദ്ധം ഉണ്ടാക്കരുത്; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്റ്റാലിന്‍

Must read

ചെന്നൈ: ഹിന്ദി ഭാഷ വിഷയത്തില്‍ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിച്ച് ഇനിയൊരു ഭാഷായുദ്ധത്തിന് നിർബന്ധിക്കരുതെന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് തമിഴ്നാട് മുഖ്യമന്ത്രി കേന്ദ്രത്തിന് എഴുതിയ കത്തില്‍ മുന്നറിയിപ്പ് നൽകി.

ഹിന്ദി നിർബന്ധമാക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ച് ഇന്ത്യയുടെ ഐക്യം ഉയർത്തിപ്പിടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എംകെ സ്റ്റാലിൻ അഭ്യർത്ഥിച്ചു. ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി സമിതി അധ്യക്ഷൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസിഡന്‍റ് ദ്രൗപതി മുർമുവിന് സമർപ്പിച്ച റിപ്പോർട്ടിനോട് ശക്തമായി പ്രതികരിച്ചാണ് സ്റ്റാലിന്‍റെ കേന്ദ്രത്തിനുള്ള കത്ത്.

ഇത് നടപ്പാക്കിയാൽ ഹിന്ദി ഇതര സംസാരിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളും സ്വന്തം രാജ്യത്ത് രണ്ടാംതരം പൗരന്മാരാകുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.  “ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് എതിരാണ്. മുൻകാലങ്ങളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിൽ നിന്ന് ബിജെപി സർക്കാർ പാഠം പഠിക്കുന്നത് നന്നായിരിക്കും,” തമിഴ്‌നാട്ടിലെ മുന്‍കാല ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വൈവിധ്യത്തെ നിരാകരിച്ച് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര ബി.ജെ.പി സർക്കാർ വേഗത്തിലാണ് നടപ്പിലാക്കുന്നത്. ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിന്റെ 11-ാം വാല്യത്തിൽ അവതരിപ്പിച്ച നിർദ്ദേശങ്ങൾ ഇന്ത്യയുടെ ആത്മാവിന് നേരെയുള്ള നേരിട്ടുള്ള കടന്നാക്രമണമാണ് – കത്ത് പങ്കുവച്ച് സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

- Advertisement -

ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു മതം, ഒരു ഭക്ഷണം, ഒരു സംസ്കാരം എന്നിവ നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നിലപാട് ഇന്ത്യയുടെ ഐക്യത്തെ ബാധിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി സമിതി രാഷ്ട്രപതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇന്ത്യൻ യൂണിയന്‍റെ അഖണ്ഡതയെ അപകടപ്പെടുത്തുന്ന ശുപാർശകൾ അടങ്ങിയിട്ടുണ്ടെന്ന് സ്റ്റാലിൻ കത്തില്‍ പറഞ്ഞു.

- Advertisement -

ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ്, കേന്ദ്ര സർവകലാശാലകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ തുടങ്ങി എല്ലാ കേന്ദ്ര സർവകലാശാലകളിലും ഇംഗ്ലീഷിനുപകരം ഹിന്ദി പഠനമാധ്യമമായി ഉൾപ്പെടുത്താൻ കമ്മിറ്റി ശുപാർശ ചെയ്തതായി മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു ഇതിനോടാണ് സ്റ്റാലിന്‍റെ രൂക്ഷ വിമര്‍ശനം.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ തമിഴ് ഉൾപ്പെടെ 22 ഭാഷകൾക്ക് തുല്യാവകാശം ഉണ്ടെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. എന്നാൽ ഇതിനെ മറികടന്ന് പാര്‍ലമെന്‍ററി സമിതി ഇന്ത്യയിലുടനീളം ഹിന്ദിയെ പൊതുഭാഷയായി ശുപാർശ ചെയ്തിട്ടുണ്ടെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. 

പാർലമെന്റിൽ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി “ഭാരത് മാതാ കീ ജയ്” ഉയർത്തുന്നവര്‍ ഹിന്ദിക്ക് അനാവശ്യവും അന്യായവുമായ പ്രധാന്യം നൽകുകയും മറ്റ് ഇന്ത്യൻ ഭാഷകളോട് വിവേചനം കാണിക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ അന്തസ്സിന് വിരുദ്ധമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

- Advertisement -

ഇന്ത്യയില്‍  പ്രായോഗികമായി അസാധ്യമായ ഒരു പൊതു ഭാഷ നിർബന്ധമാക്കുന്നത് ഹിന്ദി സംസാരിക്കുന്നവർ മാത്രമേ ഇന്ത്യയിലെ ശരിയായ പൗരന്മാരാണെന്ന് പ്രസ്താവിക്കുന്നതിന് തുല്യമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. മറ്റ് ഭാഷകൾ സംസാരിക്കുന്നവർ രണ്ടാം തരം പൗരന്മാരാണ്. ഇത് ഭിന്നിപ്പിക്കുന്ന സ്വഭാവമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.

നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ സ്വഭാവമെന്നും അതിനാൽ എല്ലാ ഭാഷകളെയും തുല്യമായി പരിഗണിക്കണമെന്നും എല്ലാ ഭാഷകളെയും ഔദ്യോഗിക ഭാഷകളാക്കാൻ കേന്ദ്രം ശ്രമിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു. മുകളിൽ പറഞ്ഞ തത്വത്തിന് വിരുദ്ധമായ ഒരു നിലപാട് സ്വീകരിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നു. ഹിന്ദി അടിച്ചേൽപ്പിച്ച് മറ്റൊരു ഭാഷാ യുദ്ധത്തിന് നിർബന്ധിക്കരുതെന്നും സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week