24.6 C
Kottayam
Friday, June 5, 2026

SSLC Result : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു

Must read

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.26 ശതമാനം വിജയം. പരീക്ഷ എഴുതയിവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി.  44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ കുറവ് വയനാട്ടിൽ.മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളുള്ളത്, 3024. ഏറ്റവും കൂടുതൽ വിജയ ശതമാനം നേടിയ ജില്ല കണ്ണൂരാണ്, 99.76 ശതമാനം.  

2961 പരീക്ഷ കേന്ദ്രങ്ങളിലായി  4,26,469 കുട്ടികൾ പരീക്ഷ എഴുതി. ഇതിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. ആകെ വിജയശതമാനം 99.26 ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണിത്. പരീക്ഷ എഴുതിയവരിൽ 44,363 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. ഗ്രേസ് മാർക്ക് ഇല്ലാതിരുന്നിട്ടും കുട്ടികൾ മികച്ച മാർക്ക് നേടിയെന്ന് ജേതാക്കളെ അനുമോദിച്ചു കൊണ്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 

എസ്എസ്എൽസി പ്രൈവറ്റ്  പഴയ സ്‌കീമിൽ പരീക്ഷ എഴുതിയ 134 പേരിൽ 96 പേർ ഉപരിപഠനത്തിന് യോഗ്യത നേടി വിജയശതമാനം 70.9 ശതമാനം.  വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല കോട്ടയത്തെ പാലയാണ്. വിജയശതമാനം കുറവ് തിരുവനന്തപുരത്തെ ആറ്റിങ്ങലിലും. ഈ വർഷം കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്തെ  3024 മിടുക്കൻമാരും മിടുക്കികളുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഗൾഫ് സെന്ററുകളിൽ പരീക്ഷ എഴുതിയ 571 പേരിൽ 561 പേരും വിജയിച്ചു. 97.25 ശതമാനമാണ് വിജയം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്  മലപ്പുറം പികെഎംഎച്ച്എസിൽ ആണ് 2104 പേർ. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസിൽ 1618 പേരും പരീക്ഷ എഴുതി. ടെക്നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷ എഴുതിയ 2977 കുട്ടികളിൽ 2912 കുട്ടികൾ ജയിച്ചു. 99.49% ആണ് വിജയശതമാനം. 112 പേർ ഫുൾ എ പ്ലസ് നേടി. 

- Advertisement -

എസ്എസ്എൽസി പരീക്ഷയിൽ 2134 സ്‌കൂളുകൾ  നൂറ് ശതമാനം വിജയം നേടി. ഇതിൽ 760 സർക്കാർ സ്കൂളുകളും 942 എയ്ഡഡ് സ്കൂളുകളും 432 അൺഎയ്ഡഡ് സ്കൂളുകളും ഉൾപ്പെടും. കഴിഞ്ഞ വർഷം  2210 സ്കൂളുകൾ ആണ് ഫുൾ എ പ്ലസ് നേടിയത്.

- Advertisement -

എസ്എസ്എൽസി പ്രൈവറ്റ്  പുതിയ സ്‌കീമിൽ ആകെ 275  കുട്ടികൾ ആണ് പരീക്ഷ എഴുതിയത്. ഇതിൽ 206 പേര് വിജയിച്ചു. 74.91 ശതമാനം ആണ് വിജയം. പുനർമൂല്യനി‍ർണയത്തിനുള്ള അപേക്ഷകൾ ജൂൺ 16 മുതൽ 21 വരെ നൽകാം. സേ പരീക്ഷയ്ക്കുള്ള വിജ്ഞാപനം പിന്നീട് പുറപ്പെ‌ടുവിക്കും. ജൂലൈയിൽ സേ പരീക്ഷ നടത്തും. 

എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ് നേടിയ വിദ്യാ‍‍ർത്ഥികളുടെ എണ്ണം കുറഞ്ഞതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ വർഷമൊഴിക്കെ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം കുറവായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഫുൾ എ പ്ലസ് കിട്ടിയവരുടെ എണ്ണം മനപൂർവ്വം കുറയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

​ഗ്രേസ് മാർക്ക് ഇല്ലാതിരുന്നത് വിദ്യാർത്ഥികളെ ബാധിച്ചിട്ടില്ല. ഉപരിപഠനത്തിന് ആ​ഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ സൗകര്യം ഒരുക്കും. പ്ലസ് വണിന് 3,61,000 സീറ്റുകൾ ഉണ്ട്. വിഎച്ച്എസ്.സി അടക്കം 4,67,000 സീറ്റുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. 

- Advertisement -

സംസ്ഥാനത്തെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പൂർണമായി ഉടച്ചു വാർക്കുമെന്ന് പരീക്ഷഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതിനായുള്ള ആശയരൂപീകരണത്തിനുള്ള യോ​ഗം മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും. നാളെ കരിക്കുലം കമ്മിറ്റിയും യോ​ഗം ചേരും. ഓരോ കുട്ടിയേയും ഓരോ യൂണിറ്റായി പരി​ഗണിച്ചാവും പുതിയ പാഠ്യപദ്ധതിയെന്നും മന്ത്രി പറഞ്ഞു.

 ഫലപ്രഖ്യാപന ശേഷം വൈകിട്ടു നാലു മുതൽ പി.ആർ.ഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും  www.prd.kerala.gov.in,  result.kerala.gov.in, examresults.kerala.gov.in, https://pareekshabhavan.kerala.gov.in,  https://sslcexam.kerala.gov.in, https://results.kite.kerala.gov.in,  എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും. എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in  ലും   റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട്  http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് (http://thslcexam.kerala.gov.in) ലും എ.എച്ച്.എസ്.എൽ.സി റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകുന്നതാണ്.
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week