InternationalNews

ഡീസലില്ല, പവർകട്ട് 13 മണിക്കൂർ; ശ്രീലങ്കയിൽ പ്രധാനമന്ത്രിയുടെ ഓഫിസ് അടയ്ക്കുന്നു

കൊളംബോ: വൈദ്യുതിയില്ലാത്തതിനെ തുടർന്ന് ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുടെയും മന്ത്രിമാരുടെയും ഓഫിസുകൾ അടയ്ക്കുന്നു. വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറാൻ ജീവനക്കാർക്ക് നിർദേശം നൽകി. പ്രതിഷേധം നേരിടാൻ കൂടുതൽ സൈന്യത്തെ നിയോഗിച്ചു. പവർകട്ട് 13 മണിക്കൂറാക്കി നീട്ടി. രാജ്യത്ത് ഡീസൽ ക്ഷാമം ഗുരുതരമായതോടെയാണ് പവർകട്ട് ഏർപ്പെടുത്തിയത്.

അതിനിടെ, ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വലിച്ചു. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം പല ഭാഗങ്ങളില്‍നിന്ന് പ്രതിഷേധവുമായി ജനങ്ങള്‍ കൊളംബോയിലെത്തി. പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വസതിക്കു മുന്നില്‍ വൻ പ്രതിഷേധം തുടങ്ങിയതോടെ പൊലീസ് നടപടിയുണ്ടായി. പല ഭാഗത്തും സംഘര്‍ഷമുണ്ടായതോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button