കൊച്ചി: ശ്രീലങ്കയില്‍ നിക്ഷേപം നടത്താന്‍ കിറ്റെക്സിന് ക്ഷണം. കൊച്ചിയിലെത്തിയ ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ദ്വരൈ സ്വാമി വെങ്കിടേശ്വരന്‍ കിറ്റെക്സ് എം.ഡി സാബു ജേക്കബുമായി കൂടിക്കാഴ്ച നടത്തി. കിറ്റെക്സ് എം.ഡിയുമായി ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണറുടെ കൂടിക്കാഴ്ച മൂന്ന് മണിക്കൂറോളം നീണ്ടു.
കമ്പനിയ്ക്ക് ലങ്കയില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കാമെന്ന് വെങ്കിടേശ്വരന്‍ ഉറപ്പ് നല്‍കി. വിദേശത്ത് നിക്ഷേപം നടത്താന്‍ കിറ്റെക്സിനെ ക്ഷണിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ശ്രീലങ്ക. നേരത്തെ ബംഗ്ലാദേശും കിറ്റെക്സിനെ ക്ഷണിച്ച് സന്ദേശം അയച്ചിരുന്നു.
സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള തെലങ്കാനയുടെ ക്ഷണം സ്വീകരിച്ച് കിറ്റെക്സ് ടീം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ കേരളത്തില്‍ ഇനി ഒരു രൂപ പോലും മുതല്‍ മുടക്കാനില്ലെന്നായിരുന്നു സാബു ജേക്കബ് പറഞ്ഞത്. തെലങ്കാനയുമായുള്ള 1000 കോടിയുടെ നിക്ഷേപത്തിന്റെ പ്രാഥമിക നടപടികള്‍ രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു.