കോട്ടയത്ത് പൂര്‍ണ നഗ്നയായി പത്താം ക്ലാസുകാരിയുടെ ഓണ്‍ലൈന്‍ ക്ലാസ്! ഞെട്ടിത്തരിച്ച് അമ്മ

കോട്ടയം: കൊവിഡ് വ്യാപനെ തുടര്‍ന്നുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ മുതലെടുത്ത് കുട്ടികളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് സെക്‌സ് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്ത് വന്നിരിന്നു. മൊബൈല്‍ ഫോണിന് അഡിക്റ്റ് ആയി ജീവന്‍ പോലും വെടിഞ്ഞ കുട്ടികളുടെ വാര്‍ത്ത പുറത്തു വന്നിരുന്നു. ഇപ്പോള്‍ ഇതാ ഓണ്‍ലൈന്‍ പഠനത്തിന്റെ മറവില്‍ നടക്കുന്ന ചതിക്കുഴികളുടെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്.

കഴിഞ്ഞ ദിവസം കോട്ടയത്തിനു സമീപത്തു നിന്നു ചൈല്‍ഡ് ലൈനിനു മുന്നില്‍ എത്തിയ കേസാണ് ഈ ഞെട്ടിക്കുന്ന കഥയിലേക്ക് വഴി തെളിയിച്ചത്. കോട്ടയം നഗര പ്രദേശത്തിന് സമീപം ഉള്ള സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അശ്ലീല സംഘത്തിന്റെ കെണിയില്‍ കുടുങ്ങിയത്. മുന്‍പ് മറ്റൊരു യുവാവുമായി ചാറ്റ് ചെയ്തതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ വീട്ടുകാര്‍ പിടിച്ചു വെച്ചിരുന്നു.

ഇതിനിടെയാണ് വീണ്ടും ഓണ്‍ ലൈന്‍ ക്ലാസ് ആരംഭിച്ചത്. ക്ളാസ് ആരംഭിചതിനാല്‍ കുട്ടി അമ്മയുടെ ഫോണില്‍ നിന്നുമാണ് ക്ലാസില്‍ കയറുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുട്ടി അമ്മയുടെ ഫോണുമായി മുറിയില്‍ കയറി കതക് അടച്ചു. ക്ലാളാസിനു ഇടയില്‍ പെണ്‍കുട്ടി മറ്റൊരു യുവാവുമായി ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് ചെയ്യുകയായിരുന്നു. മുറിയില്‍ നിന്നും അനക്കം ഒന്നും കേള്‍ക്കാതെ വന്നതോടെ അപ്രതീക്ഷിതമായി അമ്മ മുറിയില്‍ കയറിയതോടെയാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. കട്ടിലില്‍ പൂര്‍ണ നഗ്‌ന ആയി കൊണ്ടാണ് മകള്‍ ഇരുന്നിരുന്നത്.

അമ്മ വന്നതോടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച കുട്ടി ഓടി ബാത്ത്‌റൂമില്‍ കയറി. തുടര്‍ന്ന് അമ്മ ഫോണ്‍ എടുത്തു കൊണ്ട് തന്ത്ര പൂര്‍വം ചാറ്റിങ് തുടര്‍ന്നു. തുടര്‍ന്ന് യുവാവ് കുട്ടിയോട് കേട്ടാല്‍ അറയ്ക്കുന്ന അശ്ലീല സംഭാക്ഷണം ആരംഭിച്ചു. മറുവശത്തു അമ്മയാണ് എന്ന് അറിയാതെ ആയിരുന്നു ഇയാളുടെ ചാറ്റിംഗ്. ഈ ചാറ്റിംഗ് കൂടിയപ്പോള്‍ അമ്മ മൊബൈല്‍ ഓഫ് ആക്കി പോലീസിനെയും ചൈല്‍ഡ് ലൈനിനെയും വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴ സ്വദേശിയാണ് പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്തതെന്ന് കണ്ടുപിടിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഓണ്‍ ലൈന്‍ ക്ളാസുകളുടെ മറവില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News