32.8 C
Kottayam
Saturday, May 4, 2024

ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു

Must read

തിരുവന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തു. ആരോഗ്യ വകുപ്പിലാണ് നിയമനം. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് സര്‍വീസില്‍ തിരിച്ചെടുത്തിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാംവെങ്കിട്ടരാമന്‍.

പത്രപ്രവര്‍ത്തക യൂണിയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനമായത്. ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ സര്‍ക്കാറിന് ബാധ്യതയാകുമെന്നും കോടതിയില്‍ നിന്ന് അടക്കം തിരിച്ചടി നേരിടേണ്ടി വരുമെന്നും പത്രപ്രവര്‍ത്തക യൂണിയനുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

2019 ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് കെഎം ബഷീര്‍ കൊല്ലപ്പെട്ടത്. അപകടം നടക്കുമ്പോള്‍ ശ്രീറാം മദ്യലഹരിയിലായിരുന്നെന്നും അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി ശീറാമിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week