തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതിരിക്കുന്നത്.
സുഹൃത്ത് വഫ ഫിറോസിന്റെ ലൈസന്‍സും സസ്പെന്റ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിഴ അടച്ചതിനാല്‍ ഉടനെ സസ്പെന്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് വകുപ്പ് വ്യക്തമാക്കി.
അപകടത്തിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്റെയും സുഹൃത്ത് വഫ ഫിറോസിന്റെയും ലൈസന്‍സ് സസ്പെന്റ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സംഭവം നടന്ന് 15 ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് നടപടി വേഗത്തിലാക്കിയത്.