28.2 C
Kottayam
Friday, June 5, 2026

നയൻതാരയെ പ്രശസ്തയാക്കിയവരെന്ന് പറയും; വഴങ്ങിക്കൊടുക്കണമെന്ന് ആവശ്യം; കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ച് ശ്രീനിതി

Must read

ചെന്നൈ:സിനിമാ രം​ഗത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ നേരത്തെ പല തവണ ചർച്ച ചെയ്യപ്പെട്ടതാണ്. ഇന്ത്യൻ സിനിമയിലും ലോക സിനിമാ രം​ഗത്തും എല്ലാം മീടൂ തരം​ഗം അലയടിച്ച സമയത്താണ് ഇത്തരം നിരവധി കഥകൾ പുറത്ത് വന്നത്. കാസ്റ്റിം​ഗ് കൗച്ച് ദുരനുഭവങ്ങളെക്കുറിച്ച് നിരവധി പേർ തുറന്ന് പറയുകയുണ്ടായി.

ഹോളിവുഡ് മുതൽ മലയാള സിനിമയിൽ വരെ നിരവധി ഫിലിം മേക്കേർസിന് നേരെ ആരോപണം ഉയർന്നു. ഇപ്പോഴും ഇത്തരം പരാതികൾ ഉയർന്ന് കൊണ്ടിരിക്കുന്നു. അടുത്തിടെ മലയാള സിനിമയിൽ തുടരെ ഇത്തരം വിഷയങ്ങൾ ചർച്ചയായിരുന്നു.

സിനിമയിൽ അവസരം ലഭിക്കാൻ നടിമാരെ ലൈം​ഗികമായി ഉപയോ​ഗിക്കുന്ന പ്രവണത വർഷങ്ങളാണ് സിനിമാ രം​ഗത്ത് നിലനിൽക്കുന്നുണ്ടെന്നാണ് പലരും പറയുന്നത്. അതേസമയം സിനിമയിൽ മാത്രമല്ല എല്ലാ തൊഴിൽ മേഖലയിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്നവരും ഉണ്ട്. ഇപ്പോഴിതാ തമിഴ് സിനിമാ രം​ഗത്തെ കാസ്റ്റിം​ഗ് കൗച്ചിനെ പറ്റി സംസാരിച്ചിരിക്കുകയാണ് നടി ശ്രീനിതി മേനോൻ. മലയാളി ആയ ശ്രീനിതി മേനോൻ തമിഴ് ടെലിവിഷൻ രം​ഗത്ത് സജീവമാണ്.

- Advertisement -

‘അ‍ഡ്ജസ്റ്റ് ചെയ്യണം എന്ന് പറയുമ്പോൾ ആദ്യം മനസ്സിലാവില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ അഡ്ജസ്റ്റ് ചെയ്യാമെന്നായിരുന്നു ഞാൻ പറഞ്ഞത്. അപ്പോൾ അങ്ങനെയല്ലെന്ന് പറയും. വളരെ നല്ല രീതിയിലാണ് അവർ സംസാരിക്കുക. സർ അതിൽ താൽപര്യമില്ലെന്ന് പറയും. ആദ്യമേ നമ്മൾക്കത് വേണ്ട എന്നാണെങ്കിൽ അത്തരം അവസരങ്ങൾ നിരസിക്കണം. അല്ലെങ്കിൽ പിന്നീട് നമ്മൾക്ക് മോശമായ പേര് വരും’

- Advertisement -

‘നമ്മൾ തുടക്കക്കാരായിരിക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനയല്ലാതെ ചാൻസ് ലഭിക്കില്ലെന്ന് അവർ പറയും. പക്ഷെ നമ്മൾ അധ്വാനിക്കണം. ഈ ജോലി ലഭിച്ചില്ലെങ്കിൽ വേറെ ഒരു ജോലി ലഭിക്കും. കൈയും കാലമില്ലേ. നമ്മൾ അധ്വാനിച്ച് ഒരു നിലയിലെത്തിയാൽ ഇതേ ആളുകൾ തന്നെ ഞാനാണ് അവളെ ഈ പ്രശസ്തിയിലെത്തിച്ചതെന്ന് പറയും’

‘ശ്രീനിധിയെ ഈ ഇൻഡസ്ട്രിയിലേക്ക് കൊണ്ട് വന്ന് പ്രശസ്തയാക്കിയത് ഞാനാണെന്ന് ഒരാൾ പറഞ്ഞു. അവരെ നിനക്ക് അറിയുമോ എന്ന് സുഹൃത്തുക്കൾ ചോദിച്ചു. എനിക്കറിയാം എന്ന് ഞാൻ പറഞ്ഞു. ആദ്യം എനിക്ക് കുറച്ച് പ്രൊജക്ടുകൾ അദ്ദേഹം വാ​ഗ്ദാനം ചെയ്തിരുന്നു, അത് അന്ന് ഞാൻ നിരസിച്ചു. ഇപ്പോൾ അവർ പറയുന്നത് അവരാണ് എന്നെ പ്രശസ്തിയിലേക്ക് കൊണ്ടു വന്നതെന്നാണ്. നിരവധി പേർ ഇങ്ങനെ പറയും. നയൻതാരയെയും സമാന്തയെയും ഇൻഡ്സ്ട്രിയിലേക്ക് കൊണ്ടു വന്നത് ഞാനാണെന്ന് ഇവർ പറയും,’ ശ്രീനിതി പറ‍ഞ്ഞു.

2014 ൽ ആണ് നടി വിനോദ ലോകത്തേക്ക് കടന്ന് വരുന്നത്. മലയാളം സീരിയൽ ആയ മലർവാടിയിലൂടെ ആയിരുന്നു തുടക്കം, സൺ ലൈഫ് ചാനലിൽ സംപ്രേഷണം ചെയ്ത ജിമിക്കി കമ്മൽ എന്ന സീരിയിലൂടെ ആണ് ശ്രിനിതി തമിഴകത്തേക്ക് കടക്കുന്നത്. ഇപ്പോൾ സെന്തൂര പൂവെ എന്ന വിജയ് ടിവി സീരിയലിൽ അഭിനയിക്കുന്നു.

- Advertisement -

മലയാളത്തിൽ ചായപെൻസിൽ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ചില ആൽബങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. തമിഴ് ടെലിവിഷൻ രം​ഗത്ത് ജനപ്രിയ ആണ് നടി. അവിടെ ചില സിനിമകളിലും ശ്രീനിതി അഭിനയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week