സാഹസികരംഗത്തിനിടെ സ്റ്റണ്ട് താരം വീണുമരിച്ചു; അപകടം വിജയ് സേതുപതി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ

ചെന്നൈ: സിനിമ സെറ്റിൽ സാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെ സ്റ്റണ്ട്താരം മരിച്ചു. വിജയ് സേതുപതി നായകനാകുന്ന തമിഴ് ചിത്രം ‘വിടുതലൈ’യുടെ സെറ്റിൽ 20 അടി ഉയരത്തിൽ നിന്ന് വീണ് സ്റ്റണ്ട്മാൻ എസ് സുരേഷ് (54) ആണ് മരിച്ചത്.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമക്ക് വേണ്ടി ഒരുക്കിയ സെറ്റിലാണ് അപകടം. താൽക്കാലിക റെയിൽ പാലത്തിൽ ട്രെയിൻ കമ്പാർട്ടുമെന്റുകൾക്ക് മുകളിലൂടെ ഓടുകയും ചാടുകയും ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ സുരേഷിന്റെ ദേഹത്ത് സുരക്ഷക്കായി കെട്ടിയ കയർ പൊട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

2020ൽ കമൽഹാസന്റെ ഇന്ത്യൻ 2വിന്റെ സെറ്റിൽ ക്രെയിൻ വീണ് മൂന്ന് സാങ്കേതിക വിദഗ്ദ്ധർ മരണപ്പെട്ടിരുന്നു. ചിത്രത്തിന്റെ സംവിധായകരായ ശങ്കർ, ഹാസൻ, ലൈക പ്രൊഡക്ഷൻസ് എന്നിവർ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകിയിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News