ശ്രീനന്ദയെ കഴുത്ത് ഞെരിച്ച് കൊന്നത് അമ്മ?; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കാസര്‍കോട്∙ കുണ്ടംകുഴിയില്‍ അമ്മയേയും മകളേയും മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ മകളെ കഴുത്ത് ഞെരിച്ച് അമ്മ കൊലപ്പെടുത്തിയെന്ന് നിഗമനം. മരിച്ച ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്‍റെ പാടുകള്‍ കണ്ടെത്തി. കഴുത്ത് ഞെരിഞ്ഞാണ് ശ്രീനന്ദ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും.

ഞായറാഴ്ചയാണ് പതിമൂന്നുകാരിയായ ശ്രീനന്ദയേയും അമ്മ നാരായണിയേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാരായണിയെ വീടിന്റെ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ച നിലയിലും മകളെ കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. ശ്രീനന്ദയുടെ വായിൽനിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. 

നാരായണി മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്ന വ്യക്തിയായിരുന്നു. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. ടൂറിസ്റ്റ് ബസിൽ ജോലി നോക്കുന്ന ഭർത്താവ് ചന്ദ്രൻ ഊട്ടിയിലേക്കു യാത്ര പോയപ്പോഴായിരുന്നു സംഭവം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News