സ്ത്രീധനതർക്കം; ഭാര്യവീട് അടിച്ചുതകർത്ത് യുവാവും ഗുണ്ടകളും

കോട്ടയം: കുമാരനല്ലൂരില്‍ സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവും ഗുണ്ടാ സംഘവും ചേര്‍ന്ന് യുവതിയുടെ വീട് അടിച്ചു തകര്‍ത്തു. തിരുവല്ല മുത്തൂരില്‍നിന്നുള്ള അക്രമി സംഘമാണ് വീട് അടിച്ച് തകര്‍ത്തത്.

വീട്ടിലെത്തി അസഭ്യം വിളിച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തില്‍ തിരുവല്ല മുത്തൂര്‍ സ്വദേശി സന്തോഷ് അടക്കം കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കുമാരനല്ലൂര്‍ പുതുക്കുളങ്ങര വീട്ടില്‍ വിജയകുമാരി അമ്മയുടെ വീടിന് നേരേയാണ് തിങ്കളാഴ്ച അര്‍ധരാത്രി 12 മണിയോടെ ആക്രമണമുണ്ടായത്. ഒരു വര്‍ഷം മുന്‍പാണ് വിജയകുമാരി അമ്മയുടെ മകളും തിരുവല്ല മുത്തൂര്‍ സ്വദേശിയായ സന്തോഷും തമ്മില്‍ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് 35 പവന്‍ സ്ത്രീധനമായി നല്‍കിയിരുന്നു. ഇതിനുശേഷം വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ഗര്‍ഭിണിയായ യുവതി കുമാരനല്ലൂരിലെ സ്വന്തം വീട്ടിലേയ്ക്കു മടങ്ങിയെത്തി. 27 ദിവസം മുമ്പ് യുവതിയുടെ പ്രസവം കഴിഞ്ഞു. 27 ദിവസം പ്രായമുള്ള കുഞ്ഞ് മുറിയ്ക്കുള്ളില്‍ കിടക്കുമ്പോഴായിരുന്നു അക്രമിസംഘം വീട്ടിലെത്തി അഴിഞ്ഞാടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News