26.2 C
Kottayam
Friday, June 5, 2026

‘ജീവിതത്തില്‍ എന്റെ ചക്രകസേര ഉരുട്ടുവാന്‍ നീ കാണിച്ച മനസാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം’; സ്നേഹകുറിപ്പ് വൈറല്‍

Must read

മൂന്നാം വിവാഹവാര്‍ഷികത്തില്‍ സ്നേഹകുറിപ്പുമായി ഗണേശ് കൈലാസ്. ഫേസ്ബുക്കിലൂടെയാണ് ഗണേശ് വൈകാരികമായ കുറിപ്പ് പങ്കിട്ടിരിക്കുന്നത്. ജീവിതത്തില്‍ തന്റെ ചക്രകസേര ഉരുട്ടുവാന്‍ ശ്രീലേഖയെന്ന നല്ലപാതി കാണിച്ച മനസാണ് തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമെന്ന് ഗണേശ് കുറിക്കുന്നു.

എന്നെ കൂടെക്കൂട്ടാന്‍ നീ നേരിട്ട വെല്ലുവിളികള്‍..പക്ഷേ അതെല്ലാം ഒരു ചെറു പുഞ്ചിരിയോടെ,അതിലേറെ ആത്മവിശ്വാസത്തോടെ നീ നേരിട്ടു എന്നുള്ളതാണ് വാസ്തവം…കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാന്‍ പെടാപ്പാടുപെടുന്ന എന്നെപോലെയുള്ള വ്യക്തികള്‍ക്ക് ‘സഹതാപമല്ല വേണ്ടത് ‘സഹാനുഭൂതിയാണ്’ എന്ന് പലപ്പോഴും പലരും പറയാറുണ്ടെങ്കിലും ‘സഹാനുഭൂതി’ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ഥം മനസ്സിലായത് നീ ജീവിതത്തില്‍ വന്നപ്പോഴാണ്…എന്നെ എവിടെ കൊണ്ടുപാവാനും നീ കാണിക്കുന്ന ഉത്സാഹം,എന്റെ കര്‍മ്മരംഗത്തായാലും നീ തരുന്ന സപ്പോര്‍ട്ട് എല്ലാം എടുത്തു പറയേണ്ടതാണെന്ന് ഗണേശ് കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഈ ചിത്രത്തിന് ഇന്ന് 3 വയസ്സ് തികയുന്നു…ഇത്തരമൊരു നിമിഷം എന്റെ ജീവിതത്തിലുണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല..പക്ഷെ ദൈവം അതിന് ഒരു അവസരം തന്നു…അല്ലെങ്കിലും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണല്ലോ നമ്മുടെ ജീവിതം..പിന്നെ ”ലേഖേ” നിന്നോട് ഞാന്‍ ന്താ പറയാ…ഈ ചിത്രത്തില്‍ കാണുന്നതുപോലെ ജീവിതത്തില്‍ എന്റെ ചക്രകസേര ഉരുട്ടുവാന്‍ നീ കാണിച്ച മനസ്സുണ്ടല്ലോ അതുതന്നെയാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം..എനിക്കറിയാം എന്നെ കൂടെക്കൂട്ടാന്‍ നീ നേരിട്ട വെല്ലുവിളികള്‍..പക്ഷേ അതെല്ലാം ഒരു ചെറു പുഞ്ചിരിയോടെ,അതിലേറെ ആത്മവിശ്വാസത്തോടെ നീ നേരിട്ടു എന്നുള്ളതാണ് വാസ്തവം…കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാന്‍ പെടാപ്പാടുപെടുന്ന എന്നെപോലെയുള്ള വ്യക്തികള്‍ക്ക് ‘സഹതാപമല്ല വേണ്ടത് ‘സഹാനുഭൂതിയാണ്’ എന്ന് പലപ്പോഴും പലരും പറയാറുണ്ടെങ്കിലും ‘സഹാനുഭൂതി’ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ഥം മനസ്സിലായത് നീ ജീവിതത്തില്‍ വന്നപ്പോഴാണ്…എന്നെ എവിടെ കൊണ്ടുപാവാനും നീ കാണിക്കുന്ന ഉത്സാഹം,എന്റെ കര്‍മ്മരംഗത്തായാലും നീ തരുന്ന സപ്പോര്‍ട്ട് എല്ലാം എടുത്തു പറയേണ്ടതാണ്..’ഭാര്യഭര്‍ത്താക്കന്‍മാര്‍’ എന്നുള്ളതിനെക്കാള്‍ നല്ല സുഹൃത്തക്കളാണ് നമ്മള്‍ എന്ന് പറയുന്നതായിരിക്കും ശരി..ശാരീരിക പരിമിതികളുണ്ടെങ്കിലും ഒട്ടും പരിമിതികളില്ലാത്ത മനസ്സുമായി ആകാശംമുട്ടെ നമുക്ക് പറക്കാം…ആ മനസ്സ് ഒപ്പം ഉള്ളടത്തോളം കാലം ഞാനുണ്ടാവും കൂടെ ട്ടോ ..കട്ടക്ക്ത്തന്നെ..അതുമാത്രമാണ് എനിക്ക് നിനക്ക് തരാന്‍ പറ്റുന്ന ഏറ്റവും വലിയ വാക്ക്…

- Advertisement -

ഈ സന്തോഷ ദിനത്തില്‍ നമ്മുടെ രണ്ടുപേരുടെയും കുടുംബാംഗങ്ങളെ സ്‌നേഹത്തോടെ ഓര്‍ക്കുന്നു…കൂടെനിന്ന് സപ്പോര്‍ട്ട് ചെയ്യുകയും,ഇന്നും ഞങ്ങളുടെ നന്മക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഓരോ പ്രിയപ്പെട്ടവര്‍ക്കും മനസ്സുനിറഞ്ഞ നന്ദി അറിയിക്കുന്നു…അതിലുപരി ഇതിനെല്ലാം കാരണക്കാരനായ സര്‍വ്വേശ്വരനോടും ഒരായിരം നന്ദി..പ്രിയതമക്ക് ഹൃദയംനിറഞ്ഞ വിവാഹ വാര്‍ഷിക ആശംസകള്‍..

- Advertisement -

Photo – Ranju Pariyarath

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

Popular this week