30 C
Kottayam
Monday, November 25, 2024

രണ്ട് പേര്‍ മുണ്ട് പിടിച്ച് തരും,എന്നിട്ട് മരത്തിന്റെ ചുവട്ടില്‍ നിന്നും തുണി മാറുമെന്ന് ശ്രീലത നമ്പൂതിരി

Must read

കൊച്ചി:മലയാള സിനിമയിലെ മുതിര്‍ന്ന നടിയാണ് ശ്രീലത നമ്പൂതിരി. അറുപതുകളിലും എഴുപതുകളിലുമൊക്കെ സിനിമയില്‍ അഭിനയിച്ചിരുന്ന നടി ഇപ്പോഴും സജീവമായി തുടരുകയാണ്. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ സീരിയലുകളിലും ശ്രീലത അഭിനയിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് ചോദിച്ചാല്‍ രസകരമായ മറുപടിയാണ് നടി പറയുക.

അന്ന് തുണിയൊന്ന് മാറി ഉടുക്കാന്‍ പോലും സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് അഭിനയിക്കാന്‍ പോയിരുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ ആയത് കൊണ്ട് സാരി കളറ് മുക്കിയിട്ടാണ് ചെയ്യുന്നതെന്നും റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കവേ ശ്രീലത പറയുന്നു.

ഇന്നത്തെ സീരിയലുകള്‍ പോലെയാണ് അന്നത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകള്‍ എടുക്കുന്നതെന്നാണ് ശ്രീലത പറയുന്നത്. രാവിലെ ഏഴ് മണിയാവുമ്പോള്‍ തുടങ്ങുന്നു. ചിലപ്പോള്‍ രാത്രി രണ്ട് മണി വരെ ഷൂട്ട് നീണ്ട് പോയേക്കാം. ഇന്നത്തെ സീരിയല്‍ ലൊക്കേഷനില്‍ നടക്കുന്നത് എന്തൊക്കെയാണോ അതുപോലെ തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലടക്കം അങ്ങനെയായിരുന്നു. പിന്നെ സെറ്റില്‍ നിന്നും എടുക്കുന്നത് ലൈവ് ആയിരിക്കുമെന്ന പ്രത്യേകതയുണ്ട്.

രാവിലെ അഞ്ചരയ്ക്ക് നമ്മളെ കൊണ്ട് വരും. മേക്കപ്പ് ഇട്ട് കൊണ്ടിരിക്കുമ്പോള്‍ തന്നെ ഡയലോഗ് പഠിപ്പിക്കും. സീനുകളെ കുറിച്ച് പറഞ്ഞ് തരും എന്നല്ലാതെ പ്രൊംറ്റിങ് ഒന്നും അന്നില്ല. അന്ന് ഔട്ട് ഡോറിലെടുക്കുന്നത് മാത്രമാണ് ഡബ്ബ് ചെയ്യുന്നത്. പ്രൊംറ്റിങ് ഇല്ലാത്തതാണ് കുറച്ച് കൂടി നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ആ ഡയലോഗിന് അനുസരിച്ച് നമുക്ക് റിയാലായി ചെയ്യാം. അതല്ലെങ്കില്‍ ഇടയ്ക്ക് നമ്മള്‍ പ്രൊംറ്റിങ്ങിലേക്ക് ശ്രദ്ധ കൊണ്ട് പോകും.

അന്നൊക്കെ ഇരുപത് ദിവസം കൊണ്ട് ഒരു സിനിമ തീരും. 1968 മുതല്‍ 1980 വരെ പന്ത്രണ്ട് വര്‍ഷമേ ഞാന്‍ സിനിമയില്‍ അഭിനയിച്ചിരുന്നുള്ളു. അത്രയും വര്‍ഷത്തിനുള്ളില്‍ ഞാന്‍ 240-ഓളം സിനിമകളില്‍ അഭിനയിച്ചു. പിന്നെ ടെക്‌നിക്കല്‍ സൈഡിലൊക്കെ മാറ്റം വന്നത് ഇപ്പോഴാണ്. അന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയത് കൊണ്ട് ഭയങ്കര കളര്‍ സാരി ഉടുത്തിട്ടൊന്നും കാര്യമില്ല.

സെറ്റ് സാരിയാണ് ഉടുക്കുന്നതെങ്കില്‍ ആ സാരി മഞ്ഞ നിറത്തില്‍ മുക്കിയെടുക്കും. എന്നിട്ടാണ് അത് നമ്മള്‍ ഉടുക്കുന്നത്. എന്തിനാണ് അങ്ങനെ കളര്‍ മാറ്റുന്നതെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല, ചിലപ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറയുടെ എന്തെങ്കിലും കുഴപ്പം കൊണ്ടാവാം. ഇങ്ങനെ ചെയ്യുന്നതോടെ കൂടുതല്‍ ബ്രൈറ്റ് ആയി കാണുമെന്ന് തോന്നുന്നു. പിന്നെ ഭയങ്കരമായി മേക്കപ്പ് ചെയ്യും. വലിയ വാലൊക്കെ ഇട്ടിട്ടാണ് കണ്ണെഴുതുന്നത്.

ഔട്ട്‌ഡോര്‍ പോയി കഴിയുമ്പോള്‍ റിഫ്‌ളെക്ടര്‍ കൂടി വെച്ചാല്‍ നമുക്ക് കണ്ണ് പോലും കാണില്ല. കണ്ണ് അടഞ്ഞിരിക്കും. ഇന്നത്തെ പോലെ അസിസ്റ്റന്റോ, കാരവനോ ഒന്നുമില്ല. ഷൂട്ട് പുറത്താണെങ്കില്‍ ഡ്രസ് മാറുന്നത് ഏതെങ്കിലും മരത്തിന്റെ ചുവട്ടിലായിരിക്കും. രണ്ട് പേര്‍ ചേര്‍ന്ന് ഒരു മുണ്ട് പിടിച്ച് തരും. ഇന്നത്തെ കാലത്ത് അതൊക്കെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. അന്ന് ബാംഗ്ലൂരിലൊക്കെ ഷൂട്ടിന് പോയി തിരിച്ച് വരുമ്പോഴെക്കും കൈയ്യിലെ ബ്ലൗസ് കഴിഞ്ഞിട്ടുള്ള ഭാഗമെല്ലാം പൊളിഞ്ഞിരിക്കുന്നുണ്ടാവും.

അന്നത്തെ നടിമാരായ വിധുബാല, ഷീല, ജയഭാരതി ഇവരെയൊക്കെ കണ്ടാല്‍ മനസിലാവും. പക്ഷേ ഇന്നത്തെ നടിമാരെ കണ്ടാല്‍ പോലും തിരിച്ചറിയാന്‍ സാധിക്കില്ല. എല്ലാവരും മുടിയൊക്കെ സ്‌ട്രെയിറ്റ് ചെയ്ത് ഒരുപോലെയാണ് വരുന്നത്. എനിക്ക് ഇവരെ ആരെയും കണ്ടാല്‍ മനസിലാവില്ലെന്നാണ് ശ്രീലത നമ്പൂതിരി പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ബൈപ്പാസിൽ ബൈക്കുമായി ആറുവയസുകാരൻ; ബന്ധുവിന്റെ ലൈസൻസും രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് ആർടിഒ

തിരുവനന്തപുരം: തിരക്കേറിയ റോഡിൽ ബൈക്കോടിച്ച് ആറുവയസുകാരൻ. കഴക്കൂട്ടം-കാരോട് ബൈപ്പാസിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാരോട് ബൈപ്പാസിൽ മുക്കോല റൂട്ടിൽ കുട്ടിക്ക് ബൈക്കിന്റെ നിയന്ത്രണം നൽകി ബന്ധുവിന്റെ സാഹസം ആറുവയസുകാരനെ ബന്ധുവാണ് ബൈക്കോടിക്കാൻ...

ലക്ഷ്യം നിരീക്ഷണം ! പലയുവാക്കളും വിവാഹനിശ്ചയത്തിന് ഫോൺ സമ്മാനമായി കൊടുക്കുന്നത് ടാപ്പിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്താണത്രേ; ചർച്ചയായി കുറിപ്പ്

കൊച്ചി: കേരളത്തിൽ സമീപകാലത്തായി കണ്ടുവരുന്ന ട്രെൻഡാണ് വിവാഹനിശ്ചയ സമയത്ത് വധുവിന് കുട്ടനിറയെ ചോക്ലേറ്റുകളും ഡ്രൈഫ്രൂട്‌സുകളും നൽകുന്നതും വിലകൂടിയ മൊബൈൽ ഫോൺ സമ്മാനമായി നൽകുന്നതും. സംസ്ഥാനത്തിന്റെ ഏതോ ഭാഗത്ത് ആരോ തുടങ്ങിവച്ച ഈ ട്രെൻഡ്...

ആൻഡമാനിൽ അഞ്ച് ടൺ മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ അഞ്ച് ടൺ മയക്കുമരുന്നുമായി പോയ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ചരിത്രത്തില്‍ എക്കാലത്തെയും ഏറ്റവും വലിയ...

ഓസീസിനെ തകർത്ത് ഇന്ത്യ;പെർത്തിൽ വമ്പൻ ജയം

പെര്‍ത്ത്: കിവീസിനെതിരേ വൈറ്റ് വാഷോടെ നാണം കെട്ട് മടങ്ങിയ ഇന്ത്യയെ ആയിരുന്നില്ല പെർത്തിൽ കണ്ടത്. കളിയുടെ സർവ്വമേഖലയിലും ആധിപത്യം പുലർത്തിയ സംഘത്തേയാണ്. ബുംറയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ...

‘നിക്കണോ പോകണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും, സ്ഥാനാർഥിയെ നിർണയിച്ചത് ഞാൻ ഒറ്റയ്ക്കല്ല;രാജി സന്നദ്ധതയുമായി സുരേന്ദ്രൻ

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന പാര്‍ട്ടിയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് താന്‍ ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടിയിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം...

Popular this week