24.1 C
Kottayam
Monday, September 30, 2024

‘അടൂർ ഭാസിയുടെ കാമുകി’ പ്രണയം,വിവാഹം,ഗോസിപ്പുകൾ;പാവം ചെയ്യാത്തവര്‍ കല്ലെറിയട്ടേ… തുറന്ന് പറഞ്ഞ് നടി ശ്രീലത നമ്പൂതിരി

Must read

കൊച്ചി:ബിഗ് സ്‌ക്രീനിൽ മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങിനിൽക്കുന്ന നായികയാണ് ശ്രീലത നമ്പൂതിരി. ഡോ. കാലടി നമ്പൂതിരിയുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും മാറി നിന്ന നടി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ച് വരുന്നത്. ഇപ്പോള്‍ മലയാള സിനിമയിലും ടെലിവിഷനിലും അമ്മ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മുന്നേറുകയാണ് . ഏറ്റവും പുതിയതായി പാടാത്ത പൈങ്കിളി സീരിയലിലെ അമ്മച്ചിയുടെ വേഷമാണ് ശ്രീലത കൈകാര്യം ചെയ്യുന്നത്.

സിനിമയില്‍ സജീവമായിരുന്ന കാലത്ത് അടൂര്‍ ഭാസിയും താനും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. ഒരു അഭിമുഖത്തിലൂടെ തന്റെ പേരില്‍ പ്രചരിച്ച ഗോസിപ്പുകളെ കുറിച്ചും ഡോക്ടറെ വിവാഹം കഴിച്ചതിനെ കുറിച്ചും ശ്രീലത വ്യക്തമാക്കിയത്.

പാപത്തിന് മരണമില്ല എന്ന ശ്രീകുമാരന്‍ തമ്പിയുടെ സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഡോ. എംകെ പരമേശ്വരന്‍ നമ്പൂതിരിയെ പരിചയപ്പെടുന്നത്. അത് പ്രണയമായി മാറി. വിവാഹം കഴിക്കാനും തീരുമാനിച്ചു. ബ്രഹ്മണമതം സ്വീകരിച്ചാണ് വിവാഹിതയായത്. ഡോ. നമ്പുതിരിയെ ഭര്‍ത്താവായി ലഭിച്ചത് ഭാഗ്യമാണ്. കുന്നംകുളത്തെ കാലടി മനയും ആയൂര്‍വേദ ഫാക്ടറിയുടെ നടത്തിപ്പുമായിരുന്നു പിന്നത്തെ ലോകം. എല്ലാവരെയും നന്നായി പ്രോത്സാഹിപ്പിക്കുന്ന കലയെ സ്‌നേഹിക്കുന്ന വ്യക്തിയായിരുന്നു. തിരുമേനി എന്ന വാക്ക് ലോപിച്ച് ഞാന്‍ തിരു എന്ന് വിളിക്കും.

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ 23 വര്‍ഷങ്ങള്‍. ഞങ്ങള്‍ തമ്മില്‍ വഴക്ക് കൂടാറുണ്ട്. അടുത്ത നിമിഷം തമാശ പറഞ്ഞ് അതങ്ങ് മാറും. 2007 ന് അപ്പുറം ജീവിച്ചിരിക്കില്ല എന്ന് ജാതകത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. 2005 ല്‍ മരിച്ചു. മരണം മുന്നില്‍ കണ്ട പോലെ എല്ലാം വേഗം ചെയ്ത് തീര്‍ത്താണ് മടക്കം.

നല്ല നായികയായി സിനിമയില്‍ തിളങ്ങിയാല്‍ കുടുംബജീവിതത്തില്‍ ഒരുപക്ഷേ പരാജയപ്പെടുമായിരുന്നു. എത്രയോ നായികമാര്‍ മുന്നിലുണ്ട്. അന്നും ഇന്നും വലിയ വേദനയായിരുന്നു ഡോക്ടറുടെ മരണം. അതില്‍ നിന്ന് മോചനം ആവശ്യമായി വന്നപ്പോഴാണ് അപ്രതീക്ഷിതമായ വിളി വന്നത്. സുരേഷ് ഗോപിയുടെ പതാക എന്ന സിനിമയില്‍ അഭിനയിച്ചാണ് മടങ്ങി വരവ്.

ഭാസിയേട്ടനും ഞാനും തമ്മില്‍ പ്രണയമാണെന്നും വിവാഹം കഴിക്കുമെന്നും ആളുകള്‍ കരുതി. ഗോസിപ്പുകള്‍ വന്നപ്പോള്‍ സങ്കടം തോന്നി.അത് മോശമായി കാണണമെന്നും പ്രശസ്തരായവരെ പറ്റി ഇത്തരം കഥകള്‍ ഉണ്ടാവുമെന്നും ഭാസിയേട്ടന്‍ പറഞ്ഞു. ഇത്ര അധികം സിനിമകളില്‍ അഭിനയിച്ചതിന് കാരണം ഭാസിയേട്ടന്‍ നല്‍കിയ പ്രോത്സാഹനമാണ്. ഡോക്ടറും ഞാനും വിവാഹം കഴിക്കാന്‍ തീരുമാനിച്ച കാര്യം ഞങ്ങള്‍ രണ്ട് പേരും കൂടി ഭാസിയേട്ടന്റെ വീട്ടില്‍ പോയാണ് പറഞ്ഞത്.

വിവാഹം വേണമോയെന്നും തീരുമാനം എടുക്കുന്നത് സൂക്ഷിച്ച് ആയിരിക്കണമെന്നും ഭാസിയേട്ടന്‍ ഉപദേശിച്ചു. വിവാഹം കഴിഞ്ഞാല്‍ സിനിമയിലേക്ക് മടങ്ങി വരരുതെന്നും കച്ചേരി ഉപേക്ഷിക്കരുതെന്നും പറഞ്ഞു. ഭാസിയേട്ടന്‍ മരിച്ച് ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞ് പല കഥകളുമായി പലരും രംഗത്ത് വന്നു. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അവര്‍ എവിടെയായിരുന്നു. അന്ന് സംസാരിക്കാന്‍ ധൈര്യമില്ലായിരുന്നു. ഇവര്‍ക്ക് ഇങ്ങനെ പറയാന്‍ എന്ത് യോഗ്യതയാണുള്ളത്. മലര്‍ന്ന് കിടന്ന് തുപ്പുന്നു. പാവം ചെയ്യാത്തവര്‍ കല്ലെറിയട്ടേ എന്നും ശ്രീലത പറയുന്നു.

നിലവില്‍ സീരിയലുകളില്‍ സജീവമായി അഭിനയിക്കുകയാണ് ശ്രീലത നമ്പൂതിരി. ഇതിനകം താന്‍ ഇരുപതിലധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് നടി പറയുന്നത്. തുളസീദളം, കറുത്തമുത്ത് ഹരിചന്ദനം, കസ്തൂരിമാന്‍, എന്നിങ്ങനെയുള്ള സീരിയലുകള്‍ സ്വീകാര്യത തന്നു. കറുത്തമുത്തില്‍ കുന്നായ്മയുള്ള കഥാപാത്രമായിരുന്നു. കസ്തൂരിമാനില്‍ സ്‌നേഹ സമ്പന്നയായ കഥാപാത്രം. ശബ്ദത്തിന്റെ പ്രത്യേകത കാരണം സീരിയല്‍ പ്രേക്ഷകര്‍ എന്നെ ഒരു ദുഷ്ടയായി കാണുന്നതായിട്ടും നടി സൂചിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

Popular this week