29.7 C
Kottayam
Saturday, June 13, 2026

വിവാഹ മോചനത്തിന് അപേക്ഷ നൽകി,ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി തല്ലിച്ചതച്ചു

Must read

തിരുവനന്തപുരം:പുല്ലുവിളയില്‍ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി തല്ലിച്ചതച്ചു.നട്ടെല്ലിനും തലയിലും ഗുരുതരമായി പരിക്കേറ്റ പുല്ലുവിള സ്വദേശി ജെസി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വര്‍ഷങ്ങളായി തുടരുന്ന മര്‍ദ്ദനം സഹിക്ക വയ്യാതെ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയതിനായിരുന്നു ഭര്‍ത്താവ് വര്‍ഗീസിന്‍റെ ക്രൂരത.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.മകനെ ട്യൂഷന് വിട്ട ശേഷം അടുക്കളയില്‍ നില്‍ക്കുകയായിരുന്ന ജെസിയെ ഭര്‍ത്താവ് വര്‍ഗീസ് പുറകിലൂടെ വന്ന് കടന്ന് പിടിച്ചു. പിന്നീട് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട ജെസി മണിക്കൂറുകളോളം വീട്ടിനുള്ളില്‍ രക്തം വാര്‍ന്ന് കിടന്നു.പിന്നീട് വര്‍ഗീസ് വീണ്ടുമെത്തി മര്‍ദ്ദിച്ചു. ബഹളം കേട്ട് സമീപം താമസിക്കുന്ന ഒരു യുവാവ് എത്തിയാണ് ജെസിയെ രക്ഷിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ അപ്പോള്‍ തന്നെ മെഡിക്കല്‍ കേളേജിലേക്ക് മാറ്റി.തലയ്ക്കും നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്.ഇന്ന് രാവിലെയാണ് ബോധം ലഭിച്ചത്.ജെസിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് വര്ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു.പതിമൂന്ന് വര്‍ഷം മുൻപായിരുന്നു ഇവരുടെ വിവാഹം.സ്ഥിരമായി മദ്യപിച്ചെത്തി വര്‍ഗീസ് ജെസിയെ മര്‍ദ്ദിക്കുമായിരുന്നു.

പല തവണ ആവര്‍ത്തിച്ചപ്പോഴാണ് ഇവര്‍ ആറ് മാസം മുൻപ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.വര്‍ഗീസിനെതിരെ നേരത്തെ പല തവണ പരാതി നല്‍കിട്ടുണ്ടെങ്കിലും പൊലീസ് എപ്പോഴും ഒത്ത് തീര്‍പ്പാക്കി വിടുകയാണ് പതിവെന്നും ജെസിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

കുഞ്ഞിനെ നെഞ്ചോടു ചേർത്ത് യുവതി ആറാം നിലയിൽ നിന്ന് ചാടി മരിച്ചു; ആറാം നിലയിൽ നിന്നുള്ള വീഴ്ചയിലും ആറുമാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു!

ഹൈദരാബാദ്: മാസങ്ങളോളമായി അലട്ടിയിരുന്ന കടുത്ത ഉറക്കമില്ലായ്മയ്ക്കും (Insomnia) മാനസിക സമ്മർദ്ദങ്ങൾക്കും ഒടുവിൽ ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെയും കൈകളിൽ മുറുക്കിപ്പിടിച്ച് യുവതി ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. എന്നാൽ വീഴ്ചയുടെ...

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

Popular this week