26.1 C
Kottayam
Wednesday, May 22, 2024

ഫിസിക്സ് ക്ലാസ് തുടങ്ങാൻ പോകുന്നു; വിദ്യാർത്ഥികളെ ക്ഷണിച്ച് ശ്രീലക്ഷ്മി അറക്കൽ; കൂടെ മോഡലായി അരങ്ങേറ്റവും..!!

Must read

കേരളത്തിൽ അറിയപ്പെടുന്ന ആക്ടിവിസ്റ്റുകളിൽ ഒരാൾ ആണ് ശ്രീലക്ഷ്മി അറക്കൽ. വിവാദങ്ങൾ നോക്കാതെ പ്രവർത്തിക്കുന്ന ആളുകൾ ആണ് കൂടുതലും ആക്ടിവിസ്റ്റുകൾ. സ്ത്രീ പുരുഷ സമത്വം വേണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ കൂടിയാണ് ആക്ടിവിസ്റ്റുകൾ.

സ്വയംഭോഗം അടക്കം ഉള്ള വിഷയങ്ങളിൽ കൃത്യമായ വിവരണങ്ങൾ നൽകി ആണ് ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ആക്ടിവിസ്റ്റ് ആരാണെന്ന് ചോദിച്ചാൽ മലയാളികൾ ആദ്യം പറയുന്ന പേര് ശ്രീലക്ഷ്മിയുടേത് ആയിരിക്കും.

ഇപ്പോൾ പുതിയ അധ്യായന കാലത്തിൽ തുടങ്ങാനിരിക്കെ വിദ്യാർത്ഥികൾക്ക് ആയുള്ള ഫിസിക്സ് ക്ലാസ് തുടങ്ങിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ ഇപ്പോൾ. അതിനായി വീഡിയോ വഴിയാണ് താരം വിദ്യാർഥികളെ ക്ഷണിച്ചത്. സമാനമായ രീതിയിൽ ഇതിന് മുൻപ് ശ്രീലക്ഷി സെ. ക്സ് എജുക്കേഷൻ ക്ലാസ്സുമായി എത്തിയിരുന്നു.

അന്ന് വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ വീഡിയോ പോസ്റ്റ് ശ്രദ്ധനേടുകയും കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഫിസിക്സ് ക്ലാസിനായുള്ള ശ്രീലക്ഷ്മിയുടെ വീഡിയോ പോസ്റ്റ് ആണ് വൈറലായി മാറിയിരിക്കുന്നത്. പ്ലസ് 1 എക്സാം കഴിഞ്ഞതോടെ പ്ലസ് ടു ക്ലാസ്സ് തുടങ്ങാം എന്ന് ഞാൻ വിചാരിക്കുകയാണ്.

അപ്പോൾ ഞാൻ ഫിസിക്സ് ക്ലാസ്സ് ഉടനെ തുടങ്ങാൻ ചാൻസ് ഉണ്ട്. ഗൂഗിൾ മീറ്റ് വഴി ആകും ക്ലാസ്. ആർക്കേലും ക്ലാസ്സിന് കയറാൻ താല്പര്യം ഉണ്ടേൽ പറയുക. എന്നാണ് വീഡിയോ പോസ്റ്റിലൂടെ ശ്രീലക്ഷ്മി അറക്കൽ പറയുന്നത്. ക്ലാസ്സിന് അഞ്ച് വിദ്യാർത്ഥികളെ കയറ്റുകയുള്ളു എന്നും ശ്രീലക്ഷ്മി അറക്കൽ വിഡിയോയിൽ പറയുന്നുണ്ട്.

ശ്രീലക്ഷ്മി സദാചാരവാദികൾക്കെതിരെ എന്നും ശബ്‌ദിക്കാറുണ്ട്. സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റുകൾ എത്തിയാൽ അതിനെതിരെ ശക്തമായ നിലപാടുകളും വിയോജിപ്പും താരം പൊതുവായി തന്നെ അറിയിക്കാറുണ്ട്.

വിവാദം ക്ഷണിച്ചു വരുത്താനുള്ള വാക്കുകളും പ്രവൃത്തികളുമാണ് ശ്രീലക്ഷ്മി അറക്കലിന്റെ ഭാഗത്തുനിന്ന് പതിവായി ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week