KeralaNews

മലയാളികളുടെ അഭിമാനമായി മാറിയ ശ്രീധന്യ ഇനി പെരിന്തല്‍മണ്ണയുടെ സബ് കലക്ടര്‍

പെരിന്തല്‍മണ്ണ: മലയാളികളുടെ അഭിമാനമായി മാറിയ ശ്രീധന്യ സുരേഷ് ഇനി പെരിന്തല്‍മണ്ണയുടെ സബ് കലക്ടര്‍. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ഒരുവര്‍ഷം സേവനമനുഷ്ഠിച്ചതിനു ശേഷമാണ് ശ്രീധന്യ പെരിന്തല്‍മണ്ണ സബ് കലക്ടറായി ചുമതലയേല്‍ക്കുന്നത്.

കുറിച്യ സമുദായത്തില്‍പെട്ട ശ്രീധന്യ വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ അമ്പലക്കൊല്ലി കോളനിയിലെ സുരേഷ്‌കമല ദമ്പതികളുടെ മകളാണ്. കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് നേടിയ ആളാണ് ശ്രീധന്യ സുരേഷ്.

2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ശ്രീധന്യ. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410ാം റാങ്ക് നേടി വിജയിച്ചതോടെ, കേരളത്തില്‍ ആദ്യമായി ആദിവാസി സമൂഹത്തില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്നയാളെന്ന നേട്ടവും ഇവര്‍ സ്വന്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button