വനിതാ ഡോക്ടറുടെ കുളിമുറിയിൽ അസ്വാഭാവിക വെളിച്ചം, പരിശോധനയിൽ ബൾബിൽ ക്യാമറ,പരാതിയിൽ ന്യൂറോളജിസ്റ്റ് അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ ഘടിപ്പിച്ച ന്യൂറോളജിസ്റ്റ് പിടിയില്‍. പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളേജിലെ നാല്‍പ്പത്തിരണ്ടുകാരനായ ഡോക്ടറാണ് പിടിയിലായത്.

കഴിഞ്ഞ ആഴ്ചയാണ് ക്വാര്‍ട്ടേഴ്‌സിലെ കുളിമുറിയിലെ അസ്വാഭാവിക വെളിച്ചം യുവതി ശ്രദ്ധിക്കുന്നത്.റൂമിലെ ബള്‍ബ് തെളിയാതിരുന്നിട്ടും മുറിയില്‍ ചെറിയ രീതിയില്‍ പ്രകാശം കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതിക്ക് സംശയം തോന്നി. ഇലക്‌ട്രീഷ്യനെ വിളിച്ച്‌ നടത്തിയ വിശദമായ പരിശോധനയില്‍ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യ ക്യാമറകള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് യുവ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ് മെഡിക്കല്‍ കോളേജിലെ ന്യൂറോളജിസ്റ്റ്പിടിയിലായത്.ബള്‍ബിനുള്ളിലായിരുന്നു ഒളിക്യാമറ ഘടിപ്പിച്ചിരുന്നത്. സമീപത്തെ സിസി ടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് മുതിര്‍ന്ന് ഡോക്ടര്‍ പിടിയിലായത്. സ്വന്തമായി ക്ലിനിക്കും നിരവധി ആശുപത്രികളിലെ കണ്‍സള്‍ട്ടന്റ് കൂടിയാണ് അറസ്റ്റിലായ ഡോക്ടര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News