സ്പ്രിംഗ്‌ളര്‍ വിധി: മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ

തിരുവനന്തപുരം സ്പ്രിക്‌ളര്‍ ഹൈക്കോടതി വിധി പ്രതിപക്ഷത്തിന് തിരിച്ചടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കോടതി കരാര്‍ റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്തിട്ടില്ല.പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിരാകരിക്കുന്നതാണ് വിധി.

?

ഹൈക്കോടതിവിധി സുവ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സര്‍ക്കാര്‍ നിലപാട് ശരിവക്കുന്നതാണ് കോടതി വിധി. സര്‍ക്കാര്‍ നിലപാട് ശകതിപ്പെടുത്തുന്നതാണ് വിധി.കരാറുമായി മുന്നോട്ട് പോകും. ഡാറ്റ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കോടതിയില്‍ കേസ് വാദിക്കാന്‍ വൈദഗ്ധ്യമുള്ള ആളുകളെ സര്‍ക്കാര്‍ നിയോഗിക്കുന്നതില്‍ ഒരു അപാകവുമില്ല. കോടതിയില്‍ സര്‍ക്കാര്‍ നല്ലവണ്ണം വാദിക്കരുതെന്ന് ചിന്തിക്കുന്ന ചിലരുണ്ട്. അവരുടെ താത്പര്യം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News