അലഹബാദ് : ഭാര്യക്ക് 18 വയസോ അതിന് മുകളിലോ പ്രായമുണ്ടെങ്കിൽ ഭർതൃബലാത്സംഗം കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി വിധി. പ്രകൃതിവിരുദ്ധ പീഡനം ആരോപിച്ച് ഭാര്യ നൽകിയ കേസിലാണ് ഭർത്താവിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.
ഭർതൃബലാത്സംഗം ഇന്ത്യയിൽ ഇതുവരെ കുറ്റകരമാക്കിയിട്ടില്ലെന്നും ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്ര വ്യക്തമാക്കി.
ഭർതൃബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ് എന്നും അലഹാബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഭാര്യയ്ക്ക് 18 വയസോ അതിൽ കൂടുലോ ആണെങ്കിൽ വൈവാഹിക ബലാത്സംഗം ശിക്ഷിക്കാൻ തക്കതായ കുറ്റമല്ലെന്നും സുപ്രീം കോടതി ഇതിൽ തീരുമാനമെടുക്കുന്നതുവരെ അത് അങ്ങനെ തന്നെ തുടരുമെന്നും ഹൈക്കോടതി പറഞ്ഞു. 377ാം വകുപ്പ് പ്രകാരമുള്ള ‘പ്രകൃതിവിരുദ്ധ പീഡന’ത്തിന് വൈവാഹിക ബന്ധത്തിൽ സ്ഥാനമില്ലെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ മുൻകാല വിധി ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതി നിരീക്ഷിച്ചു.