25.5 C
Kottayam
Friday, June 5, 2026

യുപിയില്‍ നിന്ന് വരുന്നവര്‍ക്ക്….’; ഗവര്‍ണറുടെ അപ്രീതിക്ക് കാരണമായ ധനമന്ത്രിയുടെ പ്രസംഗം ഇങ്ങനെ  

Must read

തിരുവനന്തപുരം: ഗവര്‍ണറുടെ അപ്രീതിക്ക് കാരണമായ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രസംഗം ഈ മാസം 18 ന് നടന്ന പൊതുപരിപാടിയില്‍. ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം. 

താന്‍ എസ്എഫ്‌ഐ അഖിലേന്ത്യാപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് മിഡ്‌നാപ്പൂര്‍ സമ്മേളനത്തിലാണ്. അവിടുന്ന് കേരളത്തിലേക്ക് വരാതെ നേരെ പോയത് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലേക്കാണ്. അവിടെ പോകാന്‍ കാരണം അവിടെ വെടിവെപ്പു നടന്നു.

അഞ്ചു വിദ്യാര്‍ത്ഥികളെ വെടിവെച്ചു കൊന്നു. വെടിവെച്ചത് ആരാണെന്ന് അറിയുമോ. വൈസ് ചാന്‍സലറുടെ സെക്യൂരിറ്റി ഗാര്‍ഡാണ്. വൈസ് ചാന്‍സലര്‍ക്ക് 50 മുതല്‍ 100 വരെ സെക്യൂരിറ്റി ഗാര്‍ഡുണ്ട് യുപിയിലെ ബനാറസ് സര്‍വകലാശാലയില്‍. അവിടുത്തെ പല സര്‍വകലാശാലകളിലും അങ്ങനെയാണ്. 

ഇങ്ങനെയുള്ള സര്‍വകലാശാലകള്‍ നടക്കുന്ന സ്ഥലത്തു നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക്, കേരളത്തിലെ സര്‍വകലാശാലകളെപ്പറ്റി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ എല്ലാ മേഖലയില്‍ നിന്നുമുള്ള ആളുകള്‍ പങ്കെടുക്കുന്ന, വളരെ ജനാധിപത്യപരമായി, അക്കാദമി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന, വലിയ മാറ്റമുണ്ടാക്കുന്ന ജനകീയമായ സംവിധാനങ്ങളാണ്.

- Advertisement -

സര്‍വകലാശാലകളെ അതിന്റെ ജനാധിപത്യത്തെ ഉള്‍ക്കൊള്ളുവാനും ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തേക്കാളും വികസിതമായ പല നേട്ടങ്ങളുമുള്ള സ്ഥലമെന്ന നിലയില്‍ നമ്മുടെ വിദ്യാഭ്യാസത്തെ, വിവിധ തരത്തിലുള്ള ആളുകളുടെ പങ്കാളിത്തത്തെ ശക്തിപ്പെടുത്താനുള്ള ഏറ്റവും വലിയ ശ്രമം നടക്കേണ്ട ഘട്ടത്തിലാണെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറയുന്നു.

- Advertisement -

ധനമന്ത്രിയുടെ ഈ പ്രസംഗത്തിന്റെ പരിഭാഷ ഗവര്‍ണര്‍ കേട്ടിരുന്നു.  ഇതിനുപിന്നാലെയാണ് ധനമന്ത്രിയില്‍ തനിക്ക് അപ്രീതിയുണ്ടെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. ബാലഗോപാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും, മന്ത്രിയുടെ പ്രസംഗം രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്‌തെന്നും, രാജ്യത്തിന്റെ ഐക്യത്തിന് വെല്ലുവിളിയാണെന്നും ഗവര്‍ണര്‍ കത്തില്‍ ആരോപിക്കുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week