തിരുവനന്തപുരം: തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയില്‍ തിങ്കളാഴ്ച മുതല്‍ എല്ലാദിവസവും സ്പെഷല്‍ ട്രെയിന്‍ സര്‍വീസ്. തിങ്കളാഴ്ച മുതല്‍ ജൂണ്‍ ഒൻപത് വരെ രാവിലെ 7.45 നു തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് 12.30 നാണ് എറണാകുളം ജംഗ്ഷനിലെത്തുന്നത്.
ജൂണ്‍ 10 മുതല്‍ ഈ ട്രെയിന്‍ രാവിലെ 5.15ന് പുറപ്പെടും. 9.45 ന് എറണാകുളത്ത് എത്തിച്ചേരും. എറണാകുളം ജംഗ്ഷന്- തിരുവനന്തപുരം ട്രെയിന്‍ എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് 5.30 നു തിരുവനന്തപുരത്ത് എത്തും. കൊല്ലം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എന്നീ സ്റ്റേഷനുകളില്‍ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടാകും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News