മലപ്പുറം: കൃത്രിമ നിറത്തിന്റെ സാന്നിധ്യവും കീടനാശിനിയുടെ അംശവും കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ബ്രാന്റുകളുടെ മുളകുപൊടി നിരോധിച്ചു. “തനിമ, ചാംസ്” എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടികളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചത്. ഈ ബ്രാന്റുകളിലുള്ള മുളകുപൊടിയുടെ നിര്‍മ്മാണം, വിതരണം, സംഭരണം, വിപണനം എന്നിവയ്ക്കാണ് മലപ്പുറം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി ജയശ്രീ നിരോധനം ഏര്‍പ്പെടുത്തിയത്.
ചുങ്കത്തറ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എം ടി സി ബിരിയാണി സ്റ്റോറിന്റെ ഉടമസ്ഥതയിലുള്ള ബിന്‍ ഷെയ്ഖ് ഫുഡ് പാര്‍ക്ക് ആണ് ‘തനിമ’ എന്ന ബ്രാന്റിലുള്ള മുളകുപൊടി നിര്‍മ്മിക്കുന്നത്. വണ്ടൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഷറഫിയ ഫുഡ് പ്രോഡക്റ്റ് എന്ന സ്ഥാപനമാണ് ‘ചാംസ്’ ബ്രാൻഡിലുള്ള മുളകുപൊടി നിര്‍മ്മിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News