NationalNewsRECENT POSTS
കോറോണ വൈറസില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ കര്‍ണാടകയില്‍ പ്രത്യേക പൂജ!
ബംഗളൂരു: ലോകത്തെ തന്നെ ഭീതിയിലാക്കി പടര്‍ന്ന് പിടിക്കുന്ന മാരകമായ കൊറോണ വൈറസ് ബാധയില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ പ്രത്യേക പൂജ. കര്‍ണാടകയിലെ രംഗനഹള്ളി ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിലാണ് മാരക രോഗങ്ങളെ പ്രതിരോധിക്കാന്‍ പൂജ നടത്തിയത്.
കൊറോണ, എച്ച്.വണ്‍.എന്‍.വണ്‍ പോലുള്ള മാരക രോഗങ്ങളില്‍ നിന്ന് ലോകത്തെ രക്ഷിക്കാനാണ് പൂജ നടത്തിയതെന്ന് നേതൃത്വം നല്‍കിയ യശ്വന്ത് ശാസ്ത്രി പറഞ്ഞു. രോഗങ്ങളില്‍ നിന്ന് രക്ഷ നേടാനും സമൂഹത്തിന്റെ നന്മയ്ക്കുമായി പൂര്‍വികര്‍ നടത്തിയിരുന്ന പൂജയാണിത് -അദ്ദേഹം പറഞ്ഞു. അതേസമയം, കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയില്‍ മരണസംഖ്യ 810 ആയി ഉയര്‍ന്നു. ശനിയാഴ്ച മാത്രം 89 പേരാണ് മരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News