KeralaNationalNewsNews

കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക കേന്ദ്ര സംഘങ്ങള്‍

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതിനാണ് സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്.

കേരളം, അരുണാചൽ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലേക്കാണ് സംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്നതിനാണ് സംഘത്തെ നിയോഗിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഡോക്ടർ, പൊതുജനാരോഗ്യ വിദഗ്ധൻ എന്നിങ്ങനെ രണ്ടംഗങ്ങളടങ്ങുന്ന ഉന്നതതല സംഘമാണ് ഓരോ സംസ്ഥാനങ്ങളിലേയ്ക്കും നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഇവർ ഉടൻ തന്നെ സംസ്ഥാനങ്ങൾ സന്ദർശിക്കും. സംസ്ഥാനങ്ങൾ സ്വീകരിക്കുന്ന കോവിഡ് പ്രതിരോധ നടപടികൾ, പരിശോധന, നിരീക്ഷണം, നിയന്ത്രണങ്ങൾ തുടങ്ങിയവ സംബന്ധിച്ച് സംഘം നിരീക്ഷണം നടത്തും.

ആശുപത്രികളിലെ കിടക്കകൾ, ആംബുലൻസ്, വെന്റിലേറ്ററുകൾ, ഓക്സിജൻ തുടങ്ങിയവയുടെ ലഭ്യത, വാക്സിനേഷൻ തുടങ്ങിയവ സംബന്ധിച്ചും സംഘം വിലയിരുത്തലുകൾ നടത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button