News
ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രാവിമാന സർവ്വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ്
ദുബായ്: യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിൽ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് യാത്രാവിമാന സർവ്വീസ് ഉണ്ടാകില്ലെന്ന് ദുബായുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ.
നേരത്തേ ജുലായ് ഏഴ് മുതൽ സർവ്വീസ് തുടങ്ങാനാകുമെന്ന് എമിറേറ്റ്സ് എയർലൈൻ പ്രതീക്ഷ പങ്കുവെച്ചിരുന്നു. യുഎഇ പൗരൻമാർ, ഗോൾഡൻ വിസയുള്ളവർ, ഡിപ്ലോമാറ്റിക് പാസ്പോർട്ടുള്ളവർ എന്നിവർക്ക് യുഎഇയിലേക്ക് വരാൻ അനുമതിയുണ്ട്.
എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ ജുലായ് 21 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവ്വീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രവാസികൾ ഇനിയെന്ന് യുഎഇയിലേക്ക് മടങ്ങാനാകുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News