അപകടത്തിൽ പരിക്കേറ്റ പിഞ്ചുകുഞ്ഞിന് രക്ഷകനായി സ്പീക്കർ

തിരുവനന്തപുരം:  അപകടത്തിൽ പരിക്കേറ്റ പിഞ്ചുകുഞ്ഞിന് രക്ഷകനായി സ്പീക്കർ എം ബി രാജേഷ്.  സ്പീക്കറുടെ മണ്ഡലമായ തൃത്താലയിൽ നിന്ന്  തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി പത്തോടെ ആറ്റിങ്ങൽ മം​ഗലപുരത്താണ് അപകടം നടന്നത്.  മംഗലപുരത്ത് ദേശീയപാതയിൽ ചോരയിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിനെ കണ്ട് സ്പീക്കർ വാഹനം നിർത്തുകയായിരുന്നു.

രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ചോരയിൽ കുളിച്ച് കിടന്ന കുഞ്ഞിനെയുമെടുത്ത് കഴക്കൂട്ടം സിഎസ്ഐ മിഷൻ ഹോസ്പിറ്റലിലേക്ക് തിരിച്ച സ്പീക്കർ, പരിക്കേറ്റ മറ്റുള്ളവരെ  ആശുപത്രിയിലെത്തിക്കാൻ പൈലറ്റ് പൊലീസുകാർക്ക് നിർദേശം നൽകി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. നിലവിൽ കുഞ്ഞും മാതാപിതാക്കളും അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരം കണിയാപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News