24.9 C
Kottayam
Friday, June 5, 2026

‘മൊബൈല്‍ ടവറായി ഉപഗ്രഹങ്ങള്‍’സ്റ്റാർലിങ്ക് കണക്ടിവിറ്റി നേരിട്ട് ഫോണുകളിലേക്ക് ; ഡയറക്ട് ടു സെൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു

Must read

കാലിഫോര്‍ണിയ:ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് 21 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് സ്‌പേസ് എക്‌സ്. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ സ്‌പേസ് ഫോഴ്‌സ് ബേസിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 4 ഈസ്റ്റില്‍ നിന്നായിരുന്നു വിക്ഷേപണം. സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകളില്ലാതെ മൊബൈല്‍ ഫോണുകളില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് എത്തിക്കുന്നതിനുള്ള ആദ്യ ആറ് ഉപഗ്രഹങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ഡയറക്ട് ടു സെല്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ എന്ന് വിളിക്കുന്ന ഈ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് നിന്നുള്ള മൊബൈല്‍ ടവറുകളെ പോലെയാണ് പ്രവര്‍ത്തിക്കുക. ഭൂമിയില്‍ എവിടെ നിന്നും ഫോണുകളില്‍ കണക്ടിവിറ്റി ലഭിക്കാന്‍ ഇത് സൗകര്യമൊരുക്കും. സാധാരണ ടെലികോം കമ്പനികള്‍ ആഗോള റോമിങ് സേവനങ്ങള്‍ നല്‍കുന്നത് പോലെയാണ് സ്റ്റാര്‍ലിങ്ക് ഡയറക്ട് ടു സെല്‍ സേവനം നല്‍കുക. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് സ്റ്റാര്‍ലിങ്കിന്റെ സൗകര്യം പ്രയോജനപ്പെടുത്താനുമാവും.

യുഎസിലെ ടിമൊബൈല്‍, കാനഡയിലെ റോജേഴ്‌സ്, ജപ്പാനിലെ കെഡിഡിഐ, ഓസ്‌ട്രോലിയ ഓപ്റ്റസ്, ന്യൂസിലാന്‍ഡിലെ വണ്‍ എന്‍സീ, സ്വിറ്റസര്‍ലണ്ടിലെ സാള്‍ട്ട്, ചിലിയിലും പെറുവിലുമുള്ള എന്റെല്‍ തുടങ്ങിയവരെല്ലാം നേരത്തെ തന്നെ ഡയറക്ട് ടു സെല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരാണ്.

സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഇതിനകം വലിയ സ്വീകാര്യത നേടാനായിട്ടുണ്ട്. നിലവില്‍ 5000 സജീവ ഉപഗ്രഹങ്ങള്‍ സ്റ്റാര്‍ലിങ്കിനുണ്ട്. ബുധനാഴ്ച നടത്തിയതിന് സമാനമായ വിക്ഷേപണങ്ങളിലൂടെ ഉപഗ്രഹങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി. ഡയറക്ട് ടു സെല്‍ സൗകര്യമുള്ള കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഭാവിയില്‍ കമ്പനി വിക്ഷേപിച്ചേക്കും. ഇതുവഴി ലോകത്തെ ഏറ്റവും വലിയ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാതാവായി സ്റ്റാര്‍ലിങ്ക് താമസിയാതെ മാറും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week