Home-bannerNationalNewsTop Stories

ബഹിരാകാശ രംഗത്ത് വന്‍ കുതിച്ചു ചാട്ടവുമായി ഇന്ത്യ; 2022ല്‍ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുമെന്ന് ഐ.എസ്.ആര്‍.ഒ

ന്യൂഡല്‍ഹി: ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാന്‍ പദ്ധതിയുമായി ഇന്ത്യ. 2022ല്‍ ഗഗന്‍യാന്‍ പദ്ധതിയിലൂടെ മൂന്നു മനുഷ്യരെയാണ് ബഹിരാകാശത്ത് എത്തിക്കുക. അതോടൊപ്പം സൂര്യനെ കുറിച്ചു പഠിക്കാന്‍ ആദിത്യ പദ്ധതിയും, ശുക്രനെ കുറിച്ച് പഠിക്കാന്‍ വീനസ് പദ്ധതിയും ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു.

ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം അടുത്ത മാസം 15ന് നടക്കുമെന്ന അറിയിപ്പിന് പിന്നാലെയാണ് ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുമെന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചത്. ഗഗന്‍യാന്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെയാണ് മൂന്നു പേരെ ബഹിരാകാശത്തേക്ക് ഇന്ത്യ അയക്കുക. 2022ല്‍ സ്വാതന്ത്ര്യദിനത്തില്‍ പദ്ധതി നടപ്പിലാക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ ശിവന്‍ വ്യക്തമാക്കി. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ 10,000 കോടി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

3 പേരെയും ആറ് മാസത്തിനകം കണ്ടെത്തും. അവര്‍ക്ക് 2 വര്‍ഷത്തെ പരിശീലനം നല്‍കിയ ശേഷമാകും ഗഗന്‍യാനിലൂടെ ബഹിരാകാശത്തേക്ക് അയക്കുക.അതോടൊപ്പം, ഇന്ത്യയുടെ സ്പേസ് സ്റ്റേഷന്‍ നിര്‍മിക്കുകായാണ് ഐഎസ്ആര്‍ഒ ലഷ്യമിടുന്നത്. മൈക്രോ ഗ്രാവിറ്റി പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയുന്ന ചെറിയ സ്‌പേസ് സ്റ്റേഷന്‍ ആണ് ലക്ഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button