മാവേലിക്കര: ഏറെ നാൾ നീണ്ട സൗഹൃദമാണ് മാവേലിക്കരയിൽ ദാരുണമായ ദുരന്തമായി കലാശിച്ചത്. കൊല്ലപ്പെട്ട വനിതാ പോലീസുകാരി സൗമ്യയും കൊലയാളിയായ പൊലീസുകാരൻ അജാസും തമ്മിൽ ഏറെ കാലമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് പോലീസുകാർ സാക്ഷ്യപ്പെടുത്തുന്നു. തൃശൂര്‍ കെഎപി ബെറ്റാലിയനിലായിരുന്നു സൗഹൃദത്തിന്റെ തുടക്കം.പൊലീസ് ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോൾ പരിശീലനം നൽകാൻ അജാസ് അവിടെ ഉണ്ടായിരുന്നു. പിന്നീട് ബന്ധം ദൃഡമായി ഇത് പിന്നീട് കലഹത്തിനും കൊലപാതകത്തിനും വഴിിമാറുകയായിരുന്നുവെന്നാണ് സൂചന.
ഇരുവരുടെയും അടുപ്പത്തേക്കുറിച്ച് ഭർത്താവിനും കുടുംബത്തിനുമൊന്നും കാര്യമായ കാര്യമായി അറിവുണ്ടായിരുന്നില്ല.എന്നാൽ പോലീസിലെ സഹപ്രവർത്തകരിൽ ചിലർക്ക് ബന്ധത്തേക്കുറിച്ച് അറിയാമായിരുന്നുവെന്നാന്ന് സൂചന.ചില സാമ്പത്തിക ഇടപാടുകളും ഇവര്‍ തമ്മിൽ ഉണ്ടായിരുന്നതായി അറിയുന്നു. എന്നാൽ കൊലപാതകത്തിന്റെ പിന്നിലുള്ള കാരണങ്ങങളേക്കുറിച്ച് ആർക്കും വ്യക്തതയില്ല.
അൻപത് ശതമാനം പൊള്ളലേറ്റ അജാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയിരിക്കുകയാണ്. ഇയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ മാത്രമെ കൂടുതൽ ചോദ്യം ചെയ്യാൻ കഴിയു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിൽ ഇന്ന് വൈകീട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സ്കൂട്ടറില്‍ പോവുകയായിരുന്ന വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്കരനെ ഇടിച്ചു വീഴ്ത്തിയ ശേഷം അജാസ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുകയായിരുന്നു. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് അജാസ് തീ കൊളുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.