31.7 C
Kottayam
Thursday, May 2, 2024

തീ കൊളുത്തിക്കൊന്ന വനിതാ പോലീസുകാരിക്ക് മൂന്നു കുട്ടികൾ, കൊലയാളിയും പോലീസുകാരൻ

Must read

മാവേലിക്കര: വള്ളികുന്നത്തെ വനിതാ പോലീസുകാരി സൗമ്യയെ തീ കൊളുത്തിക്കൊന്ന സംഭവത്തിലെ പ്രതിയും പൊലീസുകാരൻ.ആലുവ ട്രാഫിക്ക് പോലീസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫിസറായ അജാസാണ് കസ്റ്റഡിയിലായത്. ഇവര്‍ മുൻപ് ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണെന്നാണ് വിവരം. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

മാവേലിക്കര കാഞ്ഞിപ്പുഴ കവലയിൽ വച്ചാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വസ്ത്രം മാറി പുറത്തേക്കിറങ്ങിയതായിരുന്നു. പിന്നാലെ എത്തിയ അജാസ് സൗമ്യയുടെ സ്കൂട്ടറിൽ കാറിടിപ്പിച്ച് വീഴ്ത്തി. പിന്നെ കയ്യിലിരുന്ന കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. പിന്നെ കയ്യിൽ കരുതിയ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലുകയായിരുന്നു. തീപടര്‍ന്ന് അജാസിനും പൊള്ളലേറ്റിട്ടുണ്ട്

മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭര്‍ത്താവിന് വിദേശത്താണ് ജോലി. മൂത്ത കുട്ടി ഏഴാം ക്ലാസിലും  രണ്ടാമത്തെ കുട്ടി ആറാം ക്ലാസിലുമാണ് . ഇളയ കുട്ടിക്ക് മൂന്നര വയസു മാത്രമാണ് പ്രായം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week