24.6 C
Kottayam
Tuesday, May 14, 2024

കേരളമടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് അല്‍ഖ്വയ്ദ

Must read

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് അല്‍ഖ്വയ്ദ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ഈ മാസം അഞ്ചിന് രഹസ്യാന്വേഷണ ഏജന്‍സി കേന്ദ്രസര്‍ക്കാരിന് കൈമാറി. കേരളം, പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് ഇനി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

അല്‍ഖ്വയ്ദയ്ക്ക് വേണ്ടി വിദേശ സഹായത്തോടെ, പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളില്‍ നിന്നും കേരളത്തില്‍ നിന്നും പതിനെന്നോളം ഭീകരവാദികളെ കഴിഞ്ഞ മാസം എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അല്‍ഖ്വയ്ദയുടെ ലക്ഷ്യം വ്യക്തമായത്. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ നടത്താനാണ് അല്‍ഖ്വയ്ദ പദ്ധതി.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭീകരാക്രമണ സാധ്യത ബംഗാളിലാണെന്നാണ് റിപ്പോര്‍ട്ട്. ബംഗാളിലെ എതാണ്ട് എല്ലാ പ്രധാന നേതാക്കളും അല്‍ഖ്വയ്ദയുടെ ലക്ഷ്യത്തിലുണ്ടെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കേരളത്തിലടക്കം അല്‍ ഖ്വയ്ദയ്ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും ഐബി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week