ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് വാഴക്കുല കയറ്റി വന്ന പിക്കപ്പ് ജീപ്പില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. തമിഴ്നാട്ടില്‍ നിന്നും തൃശൂര്‍ ഭാഗത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച 2.300 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇടുക്കി കമ്പംമേട് ചെക്ക് പോസ്റ്റില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
വാഹനത്തിലുണ്ടായ ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തേനി ചിന്നമന്നൂര്‍ സ്വദേശി മാരിച്ചാമിയെയാണ് അറസ്റ്റു ചെയ്തത്. വാഴക്കുല കയറ്റിവന്ന പിക്ക് അപ്പ് ജീപ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനവും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് സംഘത്തിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News