കൊച്ചി: വാരാന്ത്യ യാത്രാ തിരക്ക് കുറയ്ക്കാന്‍ തിരുവനന്തപുരം – മംഗളൂരു റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് സതേണ്‍ റെയില്‍വേ. 20 സ്റ്റോപ്പുകളുമായാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് . സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേയറ്റത്തേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന സര്‍വീസാണിത്. വെള്ളിയാഴ്ച വൈകീട്ടാണ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ്. ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെ എട്ട് മണിയ്ക്ക് ആരംഭിച്ചു. സ്റ്റോപ്പുകളും സമയക്രമവും വിശദമായി അറിയാം.
06065 മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 03:15 നാണ് മംഗളൂരുവില്‍ നിന്ന് പുറപ്പെടുക. പിറ്റേന്ന് രാവിലെ 03:50ന് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിച്ചേരും. കാസര്‍കോട് 03:54, കാഞ്ഞങ്ങാട് 04:14, പയ്യന്നൂര്‍ 04:34 , കണ്ണൂര്‍ 05:07, തലശേരി 05:29, വടകര 05:49, കോഴിക്കോട് 06:32, തിരൂര്‍ 07:23, ഷൊര്‍ണൂര്‍ 08:50, തൃശൂര്‍ 09:35, ആലുവ 10:28, എറണാകുളം ടൗണ്‍ 10:55, കോട്ടയം 12:07, ചങ്ങനാശേരി 12:25, തിരുവല്ല 12:39, ചെങ്ങന്നൂര്‍ 12:50, മാവേലിക്കര 01:03, കായംകുളം 01:13, കൊല്ലം 01:57, വര്‍ക്കല ശിവഗിരി 02:19 സ്റ്റേഷനുകള്‍ പിന്നിട്ടാണ് 03:50ന് തിരുവനന്തപുരം നോര്‍ത്തിലെത്തുക.
06066 തിരുവനന്തപുരം നോർത്ത് – മംഗളൂരു സെൻട്രൽ എക്സ്പ്രസ് ഒക്ടോബർ നാല് ശനിയാഴ്ച രാവിലെ 06:15നാണ് യാത്ര ആരംഭിക്കുക. അന്ന് രാത്രി എട്ട് മണിയോടെ മംഗളൂരുവിൽ എത്തുകയും ചെയ്യും. വർക്കല ശിവഗിരി 06:42, കൊല്ലം 07:05, കായംകുളം 07:43, മാവേലിക്കര 07:54, ചെങ്ങന്നൂർ 08:06, തിരുവല്ല 08:17, ചങ്ങനാശേരി 08:26, കോട്ടയം 08:48, എറണാകുളം ടൗൺ 09:55, ആലുവ 10:20, തൃശൂർ 11:14, ഷൊർണൂർ 12:25, തിരൂർ 01:23, കോഴിക്കോട് 02:25, വടകര 03:10, തലശേരി 03:36, കണ്ണൂർ 04:07, പയ്യന്നൂർ 04:40, കാഞ്ഞങ്ങാട് 05:51, കാസർകോട് 06:08 സ്റ്റേഷനുകൾ പിന്നിട്ട് രാത്രി 08:00 മണിയ്ക്ക് മംഗളൂരു സെൻട്രൽ സ്റ്റേഷനിലെത്തിച്ചേരും.
ഒരു എസി ടു ടയർ കോച്ച്, രണ്ട് എസി ടു ടയർ കോച്ച്, രണ്ട് എസി ത്രീ ടയർ കോച്ച്, 17 സ്ലീപ്പർ ക്ലാസ് കോച്ച്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്.


