27.6 C
Kottayam
Thursday, June 4, 2026

ജനപ്രീതിയിൽ മുന്നിൽ തെന്നിന്ത്യൻ നടിമാർ, ദീപികയെയും പിന്നിലാക്കി സാമന്ത

Must read

ചെന്നൈ:ഇന്ത്യയിൽ ജനപ്രീതി ഏറെ ഉള്ള നടിമാർ ആരെന്ന ചോദ്യത്തിന് ബോളിവുഡ് താരങ്ങളുടെ പേരുകളാണ് ആദ്യം ലിസ്റ്റിൽ വരുക. എന്നാൽ സമീപ കാലത്ത് ബോളിവുഡ് താരങ്ങളേക്കാള്‍ തെന്നിന്ത്യൻ നടിമാര്‍ക്ക് രാജ്യമൊട്ടാകെ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഓര്‍മാക്സ് മീഡിയ പുറത്ത് വിട്ട റിപ്പോർട്ടനുസരിച്ച് ആദ്യ പത്ത് പേരുടെ ലിസ്റ്റിൽ ആറുപേരും തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളാണ്.

ലിസ്റ്റിൽ ഒന്നാം സ്ഥാനം നടി സാമന്തയ്ക്കാണ്. വമ്പൻ ഹിറ്റ് സിനിമകള്‍ ഒന്നും 2023ല്‍ സാമന്തയ്‍ക്ക് ഇല്ലെങ്കിലും ജനപ്രീതിയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്താനായത് അത്ഭുതപ്പെടുത്തുന്നതാണ.

വൻ ഹൈപ്പിൽ വിജയ് ദേവരക്കൊണ്ട നായകനായി സാമന്ത അഭിനയിച്ച ‘കുഷി’ ചിത്രം പോലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം അല്ല കാഴ്ച്ച വെച്ചത്. ബോളിവുഡിലെ വമ്പൻ നായികമാരെയും പിന്നിലാക്കിയാണ് താരം മുന്നേറിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

2023ല്‍ ദേശീയ അവാര്‍ഡ് നേടിയ ആലിയ ഭട്ടാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ‘ഗംഗുഭായ് കത്തിയാവാഡി’ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ സ്വന്തമാക്കിയത്. മൂന്നാമത് ദീപിക പദുക്കോണാണ്. 2023ലെ വൻ ഹിറ്റു ചിത്രമായ ‘പഠാനി’ലെ നായികയായാണ് ദീപിക പദുക്കോണ്‍ ജനപ്രീതിയില്‍ നേടിയിരിക്കുന്നത്.

- Advertisement -

നാലാമത് ഷാരൂഖ് ഖാൻ ചിത്രം ‘ജവാനി’ലെ നായികയായ നയൻതാരയാണ് എന്നത് മലയാളി പ്രേക്ഷകർക്കും അഭിമാനിക്കാൻ വകയുള്ളതാണ്. തൊട്ടുപിന്നിൽ കാജൽ അഗർവാളാണ്. ദളപതി വിജയ്‍യുടെ ഹിറ്റ് സിനിമയായ ‘ലിയോ’യിലൂടെ ശ്രദ്ധയാകർഷിച്ച തൃഷ ആറാം സ്ഥനത്തും എത്തിയിട്ടുണ്ട്.

- Advertisement -

പിന്നീട് കത്രീന കൈഫും എത്തിയപ്പോൾ ബോളിവുഡ് നടിയായ കൈറ അദ്വാനി എട്ടാം സ്ഥാനത്തും രശ്‍മിക മന്ദാന ഒമ്പതാമതും അനുഷ്‍ക ഷെട്ടി പത്താം സ്ഥാനത്തും എത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week