ആന്‍റിഗ്വ: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക സെമിയിലെത്തി. ആവേശം അവസാന ഓവറിലേക്ക് നീണ്ട ത്രില്ലറില്‍ മൂന്ന് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.ജയത്തോടെ ഗ്രൂപ്പ് ഒന്നില്‍ നിന്ന് ചാമ്പ്യന്‍മാരായി
സെമിയിലെത്തിയ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരെയാകും സെമിയില്‍ നേരിടേണ്ടിവരിക. ജയിച്ചിരുന്നെഹ്കില്‍ നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ സെമിയിലെത്താമായിരുന്ന വിന്‍ഡീസ് തോല്‍വിയോടെ സെമി കാണാതെ പുറത്തായി.സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 135-8, ദക്ഷിണാഫ്രിക്ക 16.1 ഓവറില്‍ 124-7(ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം).
വെസ്റ്റ് ഇന്‍ഡീസ് ഇന്നിംഗ്സിനുശേഷം ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തുടങ്ങിയതിന് പിന്നാലെ മഴ പെയ്തതോടെയാണ് ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 17 ഓവറില്‍ 123 റണ്‍സാക്കി കുറച്ചത്. മഴ മൂലം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 15-2 എന്ന നിലയിലായിരുന്നു. മികച്ച ഫോമിലുള്ള ക്വിന്‍റണ്‍ ഡി കോക്കിന്‍റെയും(12), റീസഹെന്‍ഡ്രിക്കിസിന്‍റെയും വിക്കറ്റുകള്‍ നഷ്ടമായി സമ്മര്‍ദ്ദത്തിലായിരുന്ന ദക്ഷിണാഫ്രിക്കയെ മഴക്ക് ശേഷം ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും(18), ട്രൈസ്റ്റന്‍ സ്റ്റബ്സും(27 പന്തില്‍ 29), ഹെന്‍റിച്ച് ക്ലാസനും(10 പന്തില്‍ 22) ചേര്‍ന്ന് അനായാസം ലക്ഷ്യത്തിലെത്തിക്കുമെന്ന് കരുതി.