26.2 C
Kottayam
Friday, June 5, 2026

ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് കീഴടങ്ങി അമേരിക്ക,വിരോചിത പോരാട്ടവുമായി ആന്‍ഡ്രീസ് ഗൗസ്‌

Must read

ആന്റിഗ്വ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് യുഎസ് കീഴടങ്ങി. ആന്റിഗ്വ, സര്‍ വിവിയിന്‍ റിച്ചാര്‍ഡ് സ്റ്റേഡിയത്തില്‍ 18 റണ്‍സിനായിരുന്നു യുഎസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്ക് (40 പന്തില്‍ 74), എയ്ഡന്‍ മാര്‍ക്രം (32 പന്തില്‍ 46) മികച്ച പ്രകടനം പുറത്തെടുത്തു. ഹെന്റിച്ച് ക്ലാസന്‍ 22 പന്തില്‍ പുറത്താവാതെ നേടിയ 36 റണ്‍സ് നിര്‍ണായമായി. മറുപടി ബാറ്റിംഗില്‍ യുഎസിന് ആറ് വിക്കറ്റ് 176 റണ്‍സെടുക്കാനാണ് സാധിച്ചത്. 47 പന്തില്‍ 80 റണ്‍സുമായി ആന്‍ഡ്രീസ് ഗൗസ് പുറത്താവാതെ നിന്നു. കഗിസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മോശമായിരുന്നു യുഎസിന്റെ തുടക്കം. 76 റണ്‍സിനിടെ അവര്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. സ്റ്റീവന്‍ ടെയ്‌ലര്‍ (24), നിതീഷ് കുമാര്‍ (8), ആരോണ്‍ ജോണ്‍സ് (0), കോറി ആന്‍ഡേഴ്‌സണ്‍ (12), ഷയാന്‍ ജഹാങ്കീര്‍ (3) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. പിന്നീട് ഗൗസ് – ഹര്‍മീത് സിംഗ് (22 പന്തില്‍ 38) സഖ്യം 91 റണ്‍സ് കൂട്ടിചേര്‍ത്തു. ഇവിടെയാണ് യുഎസിന് പ്രതീക്ഷകളുണ്ടായതും. എന്നാല്‍ ഹര്‍മീത് 19-ാം ഓവറില്‍ മടങ്ങി. ഇതോടെ ഗൗസിന് അധികമൊന്നും ചെയ്യാന്‍ സാധിച്ചതുമില്ല. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗൗസിന്റെ ഇന്നിംഗ്‌സ്. ജസ്ദീപ് സിംഗ് (2) പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കയുടെ തുടക്കവും മോശമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 16 റണ്‍സ് മാത്രമുള്ളപ്പോള്‍ റീസ ഹെന്‍ഡ്രിക്‌സിന്റെ (11) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റില്‍ ഡി കോക്ക് – മാര്‍ക്രം സഖ്യം 110 റണ്‍സ് കൂട്ടിചേര്‍ത്തു. 13-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഡിക്കോക്കിനെ ഹര്‍മീത് പുറത്താക്കി. അഞ്ച് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ഡേവിഡ് മില്ലര്‍ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ ഹര്‍മീതിന് ക്യാച്ച് നല്‍കി. വൈകാതെ മാര്‍ക്രവും മടങ്ങി. ഇതോടെ 15 ഓവറില്‍ നാലിന് 141 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. 

എന്നാല്‍ ക്ലാസന്‍ – ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (20) കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 53 റണ്‍സ് കൂട്ടിചേര്‍ത്തു. ക്ലാസന്‍ മൂന്ന് സിക്‌സുകള്‍ നേടി. യുഎസിന് വേണ്ടി സൗരഭ് നേത്രവല്‍ക്കര്‍, ഹര്‍മീത് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വിതം വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week