26.2 C
Kottayam
Friday, June 5, 2026

ട്രോളുകളിൽ കാര്യമുണ്ട്; സെലക്ടീവ് ആകേണ്ട സമയമായി: സൗബിൻ ഷാഹിർ

Must read

കൊച്ചി:സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ താൻ കൂടുതൽ സെലക്ടീവ് ആകേണ്ട സമയമായെന്ന് നടനും സംവിധായകനുമായ സൗബിൻ ഷാഹിർ. സമീപകാലത്ത് റിലീസ് ചെയ്ത ചില സിനിമകളിലെ അഭിനയത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വന്ന വിമർശനങ്ങളിൽ കാര്യമുണ്ട്. ബന്ധങ്ങളുടെ പുറത്ത് കഥ പോലും കേൾക്കാതെയാണ് പല ചിത്രങ്ങളിലും അഭിനയിച്ചതെന്നും വിമർശനങ്ങളെ ഗുണപരമായി ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നും ‘ട്രൂകോപ്പി തിങ്കി’ന് നൽകിയ അഭിമുഖത്തിൽ സൗബിൻ പറഞ്ഞു

.’അഭിനയത്തിൽ തുടക്കക്കാരനായതു കൊണ്ട് സെലക്ടീവ് ആവേണ്ട അവസ്ഥയിലേക്ക് എത്തിയിരുന്നില്ല. ഇപ്പോഴാണല്ലോ അതിലേക്ക് എത്തുന്നത്. ഇനി വരുന്നവയിൽ നോക്കിയും കണ്ടും ചെയ്യണമെന്ന അഭിപ്രായമാണ് എല്ലാവരിൽ നിന്നും ലഭിക്കുന്നത്.’ – സൗബിൻ പറഞ്ഞു. ഒരു സുഹൃത്തിനെയോ അനിയനെയോ പോലെ കണ്ടാണ് വിമർശനങ്ങളെല്ലാം വരുന്നതെന്നും ഇനി ‘നോ’ പറയാൻ തുടങ്ങണം എന്ന് അവർ ഓർമിപ്പിക്കുമ്പോൾ അത് അംഗീകരിക്കേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

- Advertisement -

’17-ാം വയസ്സു മുതൽക്കേ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ ഉള്ളയാളാണ് ഞാൻ. അതുകൊണ്ട് കുറെയധികം പേർ സുഹൃത്തുക്കളായുണ്ട്. ഗുരുസ്ഥാനത്തും ജ്യേഷ്ഠ സ്ഥാനത്തുമെല്ലാം നിൽക്കുന്ന നിരവധി പേരുണ്ട്. അവർ അവരുടെ പടത്തിലേക്ക് വിളിക്കുമ്പോൾ കഥ പൂർണമായി കേൾക്കാതെ തന്നെ പോകാറുണ്ട്.

- Advertisement -

അവരുടെ അടുത്ത് നോ പറയുക എന്നത് വളരെയധികം ബുദ്ധിമുട്ടാണ്. തിരക്കാണ് എന്ന് അവരുടെ അടുത്ത് പറയാൻ കഴിയില്ല. കാരണം, ഞാൻ ഫ്രീ ആണെന്ന് അവർക്കും അറിയാം. ഏതായാലും ഇനി മുതൽ കഥ പൂർണമായി കേൾക്കാം, കാര്യങ്ങൾ പൂർണമായി മനസ്സിലാക്കാം. അങ്ങനെ സെലക്ടീവ് ആകാം എന്നാണ് കരുതുന്നത്.’

- Advertisement -

സുഹൃത്തുക്കളുടെ സിനിമകളിൽ അഭിനയിക്കുമ്പോൾ കൂടുതൽ സ്വാതന്ത്ര്യമുണ്ടെന്നും അഭിപ്രായങ്ങൾ പറയാൻ പറ്റാത്ത സംവിധായകരുടെ സിനിമകളിലാണ് വിമർശിക്കപ്പെടുന്ന റോളുകൾ ചെയ്യേണ്ടി വന്നതെന്നും സൗബിൻ പറഞ്ഞു.

‘സുഹൃത്തുക്കൾക്ക് എന്നെയും എന്റെ മാനറിസങ്ങളും നന്നായി അറിയാവുന്നതുകൊണ്ട്, എനിക്കു പറ്റിയ കഥാപാത്രങ്ങളേ നൽകാറുള്ളൂ. ഓവറാക്കുമ്പോൾ ഒറ്റയടിക്ക് അക്കാര്യം പറയുകയും ചെയ്യും. എന്നാൽ പരിചയം കുറവുള്ളവരുടെ അടുത്ത് വർക്ക് ചെയ്യുമ്പോൾ, നന്നാക്കാമെന്ന് നമുക്ക് തോന്നുന്ന ഷോട്ടുകൾ പോലും അവർ ഓക്കെ പറയാറുണ്ട്. എല്ലാം മറ്റുള്ളവരുടെ കുറ്റമാണെന്ന് പറയുന്നില്ല. കുറെയൊക്കെ നമുക്കു തന്നെ പറ്റില്ല എന്ന് പറയാമായിരുന്നു എന്നിപ്പോൾ തോന്നുന്നു…’

‘കുറെ മോശം വേഷങ്ങളായപ്പോൾ അമലേട്ടൻ (അമൽ നീരദ്) കുറച്ചധികം വഴക്കുപറഞ്ഞു. എല്ലാത്തിലും കയറി പിടിക്കണ്ട, കുറച്ച് ബ്രേക്കെടുക്ക് എന്ന് സുഹൃത്തുക്കൾ ഉപദേശിക്കാറുണ്ട്. പക്ഷേ, അപ്പോഴും ചില ബന്ധങ്ങളോട് നമുക്ക് നോ പറയാൻ പറ്റില്ല.’

‘സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ അധികം ശ്രദ്ധിക്കാറില്ല. ഞാൻ കുറച്ചധികം സോഫ്റ്റ് ആയതുകൊണ്ട് ചിലപ്പോൾ അതെല്ലാം കണ്ടാൽ വിഷമം തോന്നും. വിമർശനങ്ങളിലെ നല്ല വശങ്ങൾ നോക്കും. വിമർശനങ്ങളെ ഉൾക്കൊണ്ടേണ്ട സമയമായി എന്നാണ് കരുതുന്നത്.’ – സൗബിൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week