കോട്ടയത്ത് മകൻ അമ്മയെ മർദ്ദിച്ച് തോട്ടിൽ മുക്കിക്കൊന്നു

.കോട്ടയം: വൈകപ്രയാറില്‍ മകന്റെ മര്‍ദനത്തിന് ഇരയായ അമ്മ മരിച്ചു. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് കൊല്ലപ്പെട്ടത്.

മദ്യ ലഹരിയിലെത്തിയ മകന്‍ ബൈജു മന്ദാകിനിയെ മര്‍ദിക്കുകയായിരുന്നു. പിന്നീട് സമീപത്തെ തോട്ടില്‍ മന്ദാകിനിയെ ബൈജു മുക്കി താഴ്ത്തി. ശ്വാസതടസത്തെ തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

വൈകീട്ട് നാല്‍ മണിക്ക് ശേഷമാണ് മര്‍ദനം നടന്നതെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. നാട്ടുകാര്‍ പറയുന്നതു പ്രകാരം വീടിനടുത്തുള്ള വഴിയുമായി ബന്ധപ്പെട്ട തര്‍ക്കം അമ്മയും മകനും തമ്മിലുണ്ടായിരുന്നു. ബൈജു മന്ദാകിനിയെ പല തവണ മര്‍ദനത്തിന് ഇരയാക്കിയിട്ടുണ്ട്.

മകന്‍ അമ്മയെ തോട്ടില്‍ ചവിട്ടി താഴ്ത്തുന്നതും മര്‍ദിക്കുന്നതും കണ്ട നാട്ടുകാരാണ് ഇയാളെ പിടിച്ചു മാറ്റുകയും മന്ദാകിനിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. ആദ്യം വൈക്കം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ടയം എസ്.പി അടക്കമുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News